മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുംനേടി പ്രദർശനം തുടരുന്ന 'ജയ് ഭീം' സിനിമയുടെ ടൈറ്റിൽ വിശേഷങ്ങൾ വെളിപ്പെടുത്തി നടൻ സൂര്യ. ചിത്രത്തിന്റെ പേരിന് തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ പാ രഞ്ജിത്തിനോടാണെന്ന് സിനിമയിലെ നായകനും നിർമാതാവുമായ സൂര്യ പറയുന്നു. ചിത്രത്തിന് ജയ് ഭീം എന്ന പേര് നിശ്ചയിച്ച ശേഷമാണ് സംവിധായകന്‍ പാ രഞ്ജിത് ആ പേര് രജിസ്റ്റര്‍ ചെയ്തതായി അറിയുന്നത്. അങ്ങനെ താന്‍ അദ്ദേഹത്തേട് ഇക്കാര്യം സംസാരിക്കുകയായിരുന്നു.
ഞങ്ങള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, സിനിമയ്ക്ക് ജയ് ഭീം എന്ന് പേര് നല്‍കാം എന്ന് കരുതുമ്പോഴാണ് താങ്കള്‍ നേരത്തെ ആ പേര് ബുക്ക് ചെയ്തത് അറിയുന്നത്. ആ ടൈറ്റില്‍ തങ്ങള്‍ക്ക് തരാന്‍ പറ്റുമോ എന്ന് ചോദിച്ചു. 'ഇത് എല്ലാത്തിനും ചേര്‍ന്ന, എല്ലാ വിഷയവും സംസാരിക്കാന്‍ പറ്റിയ ടൈറ്റിലാണെന്നും, നിങ്ങള്‍ ധൈര്യമായി എടുത്തുകൊള്ളൂ' എന്നുമായിരുന്നു രഞ്ജിത്തിന്‍റെ മറുപടിയെന്ന് സൂര്യ പറയുന്നു. രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് നിങ്ങളത് എടുത്തോളൂ സാര്‍ എന്ന് അദ്ദേഹം പറഞ്ഞത്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടതെല്ലാം ആ സിനിമയ്ക്കുവേണ്ടി മാറ്റി വെക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അദ്ദേഹത്തിന്റെ വലിയ മനസ് കാരണമാണ് ആ പേര് കിട്ടിയതെന്നും സൂര്യ പറഞ്ഞു.
ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കോര്‍ട്ട് റൂം ഡ്രാമയാണ് ജയ് ഭീം.പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയ ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതിയുടെയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെയും പോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം പറയുന്നത്. 1993-95 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചന്ദ്രു എഴുതിയ 'ലിസൺ ടു മൈ കേസ്' എന്ന പുസ്തകമാണ് ചിത്രത്തിന് ആധാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.