മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ ആരോഗ്യനില വളരെ മോശമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫെബ്രുവരിയിൽ റിയാ ചക്രബർത്തി പകർത്തിയതെന്ന് കരുതപ്പെടുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. ക്ലിപ്പുകളിൽ സുശാന്ത് മാനസികമായും ശാരീരികമായും അവശനായ നിലയിലാണുള്ളത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം എൻസിബി റിയയെ അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് വിഡിയോ ക്ലിപ്പുകളാണ് പ്രധാനമായും പ്രചരിക്കുന്നത്. ഒന്നിൽ, കിടക്കുകയായിരുന്ന സുശാന്തിനോട് എന്താണ് ചെയ്യുന്നതെന്ന് റിയ ചോദിക്കുേമ്പാൾ വായനയിലാണെന്ന് താരം പുസ്തകം കാണിച്ചുകൊണ്ട് മറുപടി പറയുന്നുണ്ട്. ലുഡോ ഗെയിമിനെ കുറിച്ചും റിയ സുശാന്തിനോട് ചോദിക്കുന്നത് കാണാം. മറ്റൊരു വിഡിയോയിൽ, കൗച്ചിൽ ഇരിക്കുകയായിരുന്ന സുശാന്തിനോട് സുന്ദരനാണെന്നും ക്യൂട്ടാണെന്നും റിയ പറയുേമ്പാൾ മറ്റൊരാൾ മരുന്ന് കൃത്യമായി കഴിക്കുന്നുണ്ടോ..? എന്ന് ചോദിക്കുന്നതും കേൾക്കാം. മരുന്ന് കഴിച്ചതായി സുശാന്ത് സമ്മതിക്കുകയും താൻ താരത്തിന് നൽകിയതായി റിയ ഒാർമപ്പെടുത്തുന്നതും വിഡിയോയിൽ ഉണ്ട്. ഇരു വിഡിയോകളിലും അവശനായി കാണപ്പെട്ട സുശാന്ത്, റിയയുടെ ചോദ്യങ്ങൾക്ക് വളരെ ചെറിയ മറുപടിയും കൂടെ ചെറുചിരിയും മാത്രമാണ് നൽകുന്നത്. റിയയുടെ മൊബൈൽ ഫോണിലാണ് വിഡിയോ ചിത്രീകരിച്ചതെന്നും സൂചനയുണ്ട്.
സുശാന്തിനൊപ്പം കഴിഞ്ഞിരുന്ന റിയ ജൂൺ എട്ടിനായിരുന്നു താരത്തോട് പിണങ്ങി ഇറങ്ങിപ്പോയത്. 14–ാം തിയതി സുശാന്ത് സിങിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയും ചെയ്തു. സുശാന്തിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് അന്വേഷണം നടക്കുകയാണ്. ആഗസ്ത് 19നായിരുന്നു ഏറെ വിവാദങ്ങൾക്ക് ശേഷം സുപ്രീം കോടതി അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്. അതേസമയം, എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സമാന കേസിൽ പ്രത്യേക അന്വേഷണങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.