പ്രശസ്ത തെലുങ്ക് താരം ചന്ദ്രമോഹൻ (80) അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചന്ദ്രമോഹന്റെ സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് ഹൈദരാബാദിൽ തിങ്കളാഴ്ച നടക്കും.
1966 ലെ രംഗുല രത്നം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചന്ദ്രമോഹൻ ചെറുതും വലുതമായ വേഷങ്ങളിൽ 900 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഓക്‌സിജനാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ. നന്ദി പുരസ്കാരം അടക്കം അനവധി അവർഡുകള്‍ നടന് ലഭിച്ചിട്ടുണ്ട്.
1943 മെയ് 23 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ജനനം. ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്നാണ് യഥാർഥ പേര്. ജലന്ധരയാണ് ഭാര്യ. രണ്ട് പെൺമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.