സീരിയൽ താരം ശ്രാവണിയുടെ ആത്മഹത്യ; തെലുഗ്​ സിനിമ നിർമാതാവ്​ അറസ്​റ്റിൽ

ഹൈദരാബാദ്​: തെലുഗ്​ സീരിയൽ താരം കൊണ്ടപള്ളി ശ്രാവണിയുടെ ആത്മഹത്യയിൽ സിനിമാ നിർമാതാവ്​ ​അശോക്​ റെഡ്​ഢി അറസ്​റ്റിൽ. ​'പ്രേമതോ കാർത്തിക്​' എന്ന ചിത്രത്തിൽ അഭിനയിക്കവെയാണ്​ ശ്രാവണി അശോക്​ റെഡ്​ഢിയെ പരിചയപ്പെടുന്നത്​. പിന്നീട്​ ഇയാളിൽ നിന്നും മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്ന്​ അവസാന ഫോൺകോളിൽ വ്യക്തമാക്കിയിരുന്നു. ​ േബ്ലാക്​ബസ്​റ്റർ ചിത്രം ആർ.എക്​സ്​ 100 ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമാതാവാണ്​​ അശോക്​ റെഡ്​ഢി.

ആത്മഹത്യ പ്രേരണ കുറ്റത്തിന്​ ശ്രാവണിയുടെ മുൻകാമുകൻ സായ്​ കൃഷ്​ണ റെഡ്​ഢി, ടിക്​ ടോക്​ താരം ദേവരാജ്​ റെഡ്​ഢി എന്നിവരെ ഹൈദരാബാദ്​ പൊലീസ്​ നേരത്തെ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ഇവർ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​.

ശ്രാവണി അവസാനമായി ദേവരാജ്​ റെഡ്​ഢിയെയാണ്​ ഫോൺവിളിച്ചിരുന്നത്​. മൂന്നുപേരുടെയും പേര്​ പരാമർശിച്ച താരം ഇവരുടെ മാനസിക പീഡനവും അപമാനവും സഹിക്കാനാവില്ലെന്നും അതിനാൽ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

സെപ്​തംബർ എട്ടിനാണ്​ ഹൈദരാബാദിലെ മധുര നഗറിലുള്ള വസതിയിൽ ശ്രാവണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. 'മൗനരാഗം', 'മനസു മമത' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ താരം പ്രശസ്തി നേടിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.