ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായ ലാൽ സിങ് ഛദ്ദ തിയറ്ററുകളിൽ വിചാരിച്ചത് പോലെ വിജയം നേടിയില്ല. വലിയ ഹൈപ്പോടെ തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം മുതൽ തന്നെ ബോക്സ് ഓഫീസിൽ തകർന്ന് അടിഞ്ഞു. ആദ്യ ദിനം 12 കോടി രൂപ മാത്രമാണ് നേടിയത്. അവധിദിനങ്ങൾ വന്നിട്ടും ലാൽ സിങ് ഛദ്ദക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. 13 വർഷത്തിന് ശേഷമാണ് ഒരു ആമിർ ഖാൻ ചിത്രം ഏറ്റവും കുറഞ്ഞ കളക്ഷൻ നേടുന്നത്.
ആഗസ്റ്റ് 11 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലാൽ സിങ് ഛദ്ദയുടെ ടിക്കറ്റിന് വേണ്ടിയുളള ജനക്കൂട്ടത്തിന്റെ വീഡിയോയാണ്. ലഖ്നോവിലെ മാളിൽ നിന്നുള്ള വീഡിയോ എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ആമിർ ഖാൻ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
എന്നാൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. എ.എഫ്. ഡബ്ല്യൂ. എയാണ് വീഡിയോയുടെ പിന്നിലുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിൽ നിന്നുള്ള വീഡിയോയാണ്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തിയ തല്ലുമാലയുടെ പ്രചരണ വീഡിയോയാണിത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തല്ലുമാല ടീം കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയിരുന്നു. എന്നാൽ തിരക്കു കാരണം പരിപാടി മാറ്റിവെക്കുകയായിരുന്നു. ഈ ദൃശ്യമാണ് ലാൽ സിങ് ഛദ്ദയുടെ പേരിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.