കൊച്ചി: തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘പണി’ സിനിമക്കെതിരെ നൽകിയ ഹരജി പിൻവലിച്ചു. യു/എ സർട്ടിഫിക്കറ്റ് നൽകിയ സിനിമക്ക് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ‘പണി’യിൽ ഉണ്ടെന്നും ഇത് കുട്ടികളുടെ മനസ്സിനെ ദോഷകരമായി സ്വാധീനിക്കുമെന്നും ആരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി. ജോസഫ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് പിൻവലിച്ചത്.
സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയതോടെ പിൻവലിക്കാൻ ഹരജിക്കാരന്‍റെ അഭിഭാഷകൻ അനുമതി തേടുകയായിരുന്നു. തുടർന്ന് ഈ ആവശ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.