സെക്കൻഡ്​ ഷോക്ക്​ അനുമതി; 'ദെ പ്രീസ്റ്റ്'​ മാർച്ച്​ 11ന്​ തിയറ്ററിൽ

കോഴിക്കോട്​: തിയറ്ററുകൾ രാത്രി 12 വരെ തുറക്കാൻ അനുമതി നൽകിയതോടെ മമ്മൂട്ടി ചിത്രം 'ദെ പ്രീസ്റ്റ്​' മാർച്ച്​ 11ന്​ റിലീസ്​ ചെയ്യുമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ സെക്കന്‍റ്​ ഷോ ആരംഭിക്കാതെ ചിത്രം റിലീസ്​ ചെയ്യില്ലെന്ന്​​ സംവിധായകൻ ജോഫിൻ ടി. ചാക്കോ പറഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള ഒരുപാട് മമ്മുക്ക ആരാധകർ ചിത്രം കാത്തിരിക്കുയാണെന്ന് അറിയാമെന്നും എന്നാൽ, കുടുംബ പ്രക്ഷകർ ഏറ്റവും കൂടുതൽ എത്തുന്ന സെക്കൻഡ് ഷോ ഇല്ലാതെ ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിൽ തിയറ്ററിൽ എത്തിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സംവിധായകൻ ഫേസ്​ബുക്കിൽ കുറിച്ചത്​. കഴിഞ്ഞദിവസമാണ്​ സംസ്​ഥാന സർക്കാർ തിയറ്ററുകൾ രാത്രി 12 വരെ തുറക്കാൻ അനുമതി നൽകിയത്​.

ജോഫിന്‍റെ ആദ്യ സിനിമയായ പ്രീസ്റ്റിൽ മമ്മൂട്ടിക്കൊപ്പം മഞ്​ജു വാര്യർ, നിഖില വിമൽ, ​ശ്രീനാഥ്​ ഭാസി, സാനിയ ഇയ്യപ്പൻ, ജഗദീഷ്​, മധുപാൽ അടക്കമുള്ള വൻ താരനിരയുണ്ട്​. നേരത്തെ മാർച്ച്​ നാലിനാണ്​ ചിത്രം റിലീസ്​ ചെയ്യാൻ തീരുമാനിച്ചിരുന്നത്​.

തിയറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. സെക്കൻഡ് ഷോ ഇല്ലാതെ തിയറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിെൻറ ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് യു​ൈനറ്റഡ് ഓർഗനൈസേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, മാർച്ച് ആറിന് ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗമാണ് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ എന്നത് മാറ്റി പകൽ 12 മുതൽ രാത്രി 12 വരെയാക്കി പുനഃക്രമീകരിച്ചത്. സെക്കൻഡ് ഷോ അനുവദിച്ചെങ്കിലും പകുതി സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടില്ല. 

Tags:    
News Summary - The Priest’ on March 11 in theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.