ആ താടിയിൽ തൊട്ടാൽ കൈ ഞാൻ വെട്ടും; മോഹൻലാൽ-ശോഭന കൂട്ടുകെട്ട്! തുടരും ട്രെയിലർ പുറത്ത്

'ആ താടിയിൽ തൊട്ടാൽ കൈ ഞാൻ വെട്ടും'; മോഹൻലാൽ-ശോഭന കൂട്ടുകെട്ട്! തുടരും ട്രെയിലർ പുറത്ത്

രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രം, വർഷങ്ങൾക്ക് ശേഷം മോഹൻലാലും-ശോഭനയും ജോഡികളായി എത്തുന്ന ചിത്രം, അങ്ങനെ ഒരുപാട് പ്രതീക്ഷകളുള്ള സിനിമയാണ് 'തുടരും'. സാധരണക്കാരനായി മോഹൻലാൽ എത്തുന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരു ഫാമിലി/കോമഡി ഡ്രാമയാണ് സിനിമ എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. എന്നാൽ പോലും ട്രെയിലറിന്‍റെ അവസാനം നിഗൂഢത ഒളിപ്പിക്കാനും അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ട്.

Full View

മോഹൻലാൽ ട്രെയിലറിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വിന്‍റേജ് മോഹൻലാൽ ഭാവങ്ങളും ട്രെയിലറിൽ നിഴലിച്ച് കാണാം. ടാക്സി ഡ്രൈവറായി എത്തുന്ന മോഹൻലാലിന്‍റെ ഭാര്യയായാണ് ശോഭന എത്തുന്നത്. , ബിനു പപ്പു,മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് സസ്പെൻസുകൾ പലത് പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ഒരുപാട് റിലീസ് പ്രതിസന്ധികൾ നേരിട്ടിരുന്നു. . ഷാജി കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്‌തിരിക്കുന്നത് ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ്.

Tags:    
News Summary - Thudarum Mohanlal mOvie trailer Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.