ടോളിവുഡിൽ അരങ്ങ് തകർക്കുന്ന മഹേഷ് ബാബുവിന് തെലുങ്ക് വായിക്കാനും എഴുതാനും അറിയില്ല...

 തെന്നിന്ത്യൻ സിനിമാ ലോകം നെഞ്ചിലേറ്റുന്ന താരമാണ് മഹേഷ് ബാബു. തെലുങ്കിലാണ് സജീവമെങ്കിലും നടന്റെ ചിത്രങ്ങൾ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. മലയാളത്തിലും മഹേഷ് ബാബുവിന് ആരാധകർ ഏറെയാണ്.

താരത്തെ കുറിച്ചുള്ള ഒരു രസകരമായ വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടോളിവുഡിൽ അരങ്ങ് തകർക്കുന്ന നടന് തെലുങ്ക് എഴുതാനും വായിക്കാനും അറിയില്ല. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മഹേഷ് ബാബു തന്നെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലായിരുന്നു  സ്കൂൾ വിദ്യാഭ്യാസം. അതിനാൽ തെലുങ്ക് പഠിച്ചിട്ടില്ല. മഹേഷ് ബാബുവിന കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത തമിഴ് താരങ്ങളായ കാർത്തിയും വിജയും നടന്റെ സ്കൂൾ സുഹൃത്തുക്കളാണ്.

സര്‍ക്കാര്‍വാരി പാട്ടയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഹേഷ് ബാബുവിന്‍റെ ചിത്രം. കീർത്തി സുരേഷ് ആയിരുന്നു നായിക. സമുദ്രകനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എസ് എസ് രാജമൗലിക്കൊപ്പമാണ് മഹേഷ് ബാബുവിന്റെ അടുത്ത ചിത്രം. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Tags:    
News Summary - Tollywood superstar Mahesh Babu can't read or write Telugu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.