പോസ്റ്റർ റിലീസ് വേളയിൽ നിർമാതാവ് കാസിം കണ്ടോത്ത്, ഛായാഗ്രഹകൻ ദയാനന്ദ്, സംവിധായകൻ നിസ്സാർ, നടൻ ഷാഹിൻ സിദ്ദീഖ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര എന്നിവർ
എസ്.കെ. കമ്യൂണിക്കേഷന്‍റെ ബാനറിൽ കാസിം കണ്ടോത്ത് നിർമിച്ച് നിസ്സാർ സംവിധാനം ചെയ്യുന്ന ‘ടൂ മെൻ ആർമി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. സുരേഷ് ഗോപി, ഇന്ദ്രൻസ്, സൈജു കുറുപ്പ്, അനൂപ് മേനോൻ, ബേസിൽ ജോസഫ്, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു റിലീസ്.
ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്.
രചന - പ്രസാദ് ഭാസ്കരൻ, ഛായാഗ്രഹണം - ദയാനന്ദ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിയാസ് മണോലിൽ, സംഗീതം - അജയ് ജോസഫ്, ഗാനരചന - ആന്റണി പോൾ, കലാസംവിധാനം - വത്സൻ, എഡിറ്റിങ് - ജയചന്ദ്രകൃഷ്ണ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - സുകേഷ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - റസൽ നിയാസ്, സ്റ്റിൽസ് - അനിൽ പേരാമ്പ്ര, പി.ആർ.ഒ-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.