രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യൻ. ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ ബോക്സോഫീസിൽ വിജയം നേടിയില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്. നവംബർ ഏഴ് മുതൽ ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏകദേശം 300 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 235.25 കോടി രുപ മാത്രമാണ് ബോക്സോഫീസിൽ നിന്ന് നേടാനായത്.സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 157.25 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 78 കോടിയുമാണ് നേടിയിരിക്കുന്നത്. മുടക്കുമുതല്‍ ഇതുവരെ തിരികെ പിടിച്ചിട്ടില്ല.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചില്ലെങ്കിലും മനസിലായോ എന്ന ഗാനം സൂപ്പർ ഹിറ്റാണ്.എസ്ആര്‍ കതിര്‍ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍പറിവ് ആണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.