തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമായണ് 'വാരിസ്'. പൊങ്കൽ റിലീസായി ജനുവരി 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ വംശി പൈഡിപ്പിള്ളിയുടെ ആദ്യത്ത തമിഴ് ചിത്രമാണിത്.
ചിത്രത്തിൽ നടി ഖുശ്ബു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ നടിയുമായുളള ആത്മബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ്. ദീദീ എന്ന് സംബോധന ചെയ്തു കൊണ്ടാണ് സംസാരിച്ചത്. ഒപ്പം സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ തിയറ്ററിൽ പോയതിനെ കുറിച്ചും നടൻ ഓർക്കുന്നു.
'ഖുശ്ബുവിനെ കാണുമ്പോഴെല്ലാം 'ചിന്നത്തമ്പി' ദിനങ്ങളെ കുറിച്ച് ഓർമ വരും. കമല തിയറ്ററിലാണ് സിനിമ കണ്ടത്. കൂട്ടുകാർക്കൊപ്പം സിനിമക്ക് പോയതും പെൺസുഹൃത്തിനോടൊപ്പം തിയറ്ററിൽ പോയതുമെല്ലാം ഓർമ വരും'- വിജയ് പറഞ്ഞു.
തൊട്ടു പിന്നാലെ കൂടെ വന്ന പെൺസുഹൃത്തിനെ കുറിച്ച് അവതാരക ചോദിച്ചു. എല്ലാം നല്ലത് പോലെ പോവുകയാണ്, മിണ്ടി പോകരുതെന്നായിരുന്നു വിജയ് യുടെ മറുപടി. ഓഡിയോ ലോഞ്ചിൽ, വാരിസിൽ അഭിനയിച്ചതിന് ഖുശ്ബുവിനോട് നന്ദി പറയാനും വിജയ് മറന്നില്ല.
രശ്മികയാണ് 'വാരിസി'ലെ നായിക. ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.