തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമാണ് വാരിസ്. ജനുവരി 11ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കണ്ടുവന്ന കുടുംബ കഥയാണെങ്കിലും വിജയിയുടെ പ്രകടനം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. 90കളിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ നടനെയാണ് വാരിസിൽ കാണാൻ കഴിഞ്ഞതെന്നാണ് ആരാധകർ പറയുന്നത്.
അച്ഛൻ, അമ്മ, സഹോദരങ്ങൾ ഇങ്ങനെ ടിപ്പിക്കൽ കുടുംബ കഥയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. രാജേന്ദ്രൻ എന്ന ബിസിനസുകാരനെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. നടൻ ശരത് കുമാറാണ് ഈ കഥാപാത്രത്തെ അവതരിക്കുന്നത്. ജയസുധയാണ് അമ്മ . രാജേന്ദ്രന്റെയും സുധയുടെ മൂന്ന് മക്കളിൽ മൂന്നാമനാണ് വിജയ്. സ്വന്തം പേരിലാണ് ചിത്രത്തിൽ എത്തുന്നത്. കോപ്‌റേറ്റ് മുതലാളിയായ അച്ഛന്റെ ബിസിനസില്‍ താല്‍പര്യം ഇല്ലാത്ത മകന്‍ പിന്നീട് അത് ഏറ്റെടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് വാരിസിന്റെ പ്രമേയം
രക്ഷകൻ സ്റ്റൈലിൽ നിന്നുളള വിജയ് യുടെ ചുവട് മാറ്റം കൈയടി നേടിയിട്ടുണ്ട്. കഥ ക്ലീഷേയാണെങ്കിലും നടന്റെ പ്രകടനം ചർച്ചയായിട്ടുണ്ട് . കൂടാതെ ചിത്രം സൂപ്പർ ഹിറ്റായിരിക്കുമെന്നും ആരാധകർ പറയുന്നു
തെലുങ്ക് സംവിധായകൻ വംശിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. രശ്മികയാണ് നായിക. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.