കൊല്ലത്ത് വിജയിന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചരണത്തിന്; നടപടി സ്വീകരിക്കും

കൊല്ലം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തമിഴ് നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി. കേരളത്തിലും നിരവധി ആരാധകരരുള്ള താരമാണ് വിജയ്.

ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ദളപതി വിജയോ ദളപതി വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റിയോ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വിജയ്‌യുടെ ഫോട്ടോയും പേരും ചിലര്‍ ഉപയോഗിച്ചതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് നിരവധി പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനിടെ വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് പിതാവും മകനും തമ്മിലുള്ള ബന്ധം വഷളാക്കി. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി പിതാവ് നല്‍കിയത്. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി.

തന്‍റെ പേരോ ചിത്രമോ, ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം എന്ന തന്‍റെ സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും വിജയ് അറിയിച്ചിരുന്നു. 

Tags:    
News Summary - Vijay's photo for election campaign in Kollam; Action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.