സൗഹൃദത്തിന്‍റെ കഥ പറയുന്ന 'ഴ' ജൂലൈ 12 ന്

ണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'ഴ'.തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രം ജൂലൈ 12 ന് തിയറ്ററുകളിലെത്തുന്നു.

സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ' യുടെ കഥ വികസിക്കുന്നത്.തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്‍റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് 'ഴ' യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ് എന്നിവർക്കൊപ്പം നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ,ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി.പി. എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാടാണ് ചിത്രം നിർമിക്കന്നത്.മിഡിയ-നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം -ഗിരീഷ് പി സി പാലം. നിര്‍മ്മാണം - രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് -സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം -രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ -ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധി പി സി പാലം, എഡിറ്റര്‍ -പ്രഹ്ളാദ് പുത്തന്‍ചേരി, ഫൈറ്റ് കൊറിയോഗ്രാഫി -അം ജത്ത് മൂസ,സ്റ്റില്‍സ് ആന്‍റ് സെക്കന്‍റ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ , കല -വി പി സുബീഷ്, പി ആര്‍ ഒ -പി ആര്‍ സുമേരന്‍, ഡിസൈന്‍ - മനോജ് ഡിസൈന്‍സ്,

Tags:    
News Summary - Zha movie July 12 Will Be Released On Theter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.