മുംബൈ: പ്രശസ്ത ഗാനരചിയിതാവും തിരക്കഥാകൃത്തുമായ അഭിലാഷ് (74) അന്തരിച്ചു. ഗുരുഗാവിലെ വസതിയിൽ വെച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മാർച്ചിൽ ഉദര ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായിരുന്നു.
1986ൽ പുറത്തിറങ്ങിയ അങ്കുഷ് എന്ന ചിത്രത്തിലെ ''ഇത്നി ശക്തി ഹമേ ദേന ധാതാ മൻ കാ വിശ്വാസ് കംസോർ ഹോ നാ" എന്ന ഗാനം ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് അഭിലാഷ് തൂലിക ചലിപ്പിച്ചു. ഈ ഗാനം എട്ട് ഭാഷകളിലേക്ക് മൊഴി മാറ്റിയിരുന്നു. ലാൽ ചൂഡ (1984), ഹൽചുൽ (1995), ജീത് ഹേ ഷാൻ സേ (1988) തുടങ്ങിയ ചിത്രങ്ങൾക്കും ഗാനങ്ങൾ രചിച്ചു.
ഗാനങ്ങൾക്ക് പുറമെ അഭിലാഷ് നിരവധി സിനിമകൾക്കും ടെലിവിഷൻ പരിപാടികൾക്കും തിരക്കഥ എഴുതിയിരുന്നു. മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിൽ നിന്നും കലശ്രീ അവാർഡ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.