ഇന്ത്യൻ സംഗീത വ്യവസായം അതിവേഗം വളരുകയാണ്. സംഗീതം ഏതൊരു കാര്യത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. 70, 80, 90കളിൽ മുഹമ്മദ് റാഫി, മന്നാ ഡേ തുടങ്ങിയ ഗായകർ ഒരു ഗാനത്തിന് 300 രൂപയായിരുന്നു വാങ്ങിയിരുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗായകർ ഓരോ ഗാനത്തിനും ലക്ഷങ്ങളാണ് വാങ്ങുന്നത്.
കാലം മാറിയതിനനുസരിച്ച് പുതിയ ഗായകരും വ്യവസായത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ റഹ്മാനാണ്. അദ്ദേഹം ശബ്ദം നൽകുന്ന ഓരോ ഗാനത്തിനും മൂന്നു കോടി രൂപയാണ് വാങ്ങുന്നത്. ഇന്ത്യയിലെ മറ്റേതു ഗായകൻ വാങ്ങുന്നതിനേക്കാൾ 15 മടങ്ങ് കൂടുതലാണ് ഇത്.
സംഗീതസംവിധായകർ തന്നെ സമീപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് റഹ്മാൻ ഈ നിരക്ക് നിശ്ചയിക്കുന്നതെന്ന് പൊതുവിൽ പറയുന്നു. എ.ആർ റഹ്മാൻ പൊതുവെ സ്വന്തം രചനകളിലാണ് പാടാറ്. നിലവിലെ വിവരങ്ങളനുസരിച്ച് എ. ആർ റഹ്മാന്‍റെ ആസ്ഥി 1700-2000 കോടിക്കടുത്താണ്.
എ.ആർ റഹ്മാനെ കൂടാതെ വമ്പൻ പ്രതിഫലങ്ങൾ വാങ്ങുന്ന ഇന്ത്യൻ ഗായകർ ഏറെയാണ്. ശ്രയാ ഘോഷാൽ ഒരു ഗാനത്തിന് 25ലക്ഷമാണ് വാങ്ങുന്നത്. സുനിധി ചൗഹാൻ, അർജിത് സിങ് ഉൾപ്പെടുന്ന പുതുനിര 18 മുതൽ 20 ലക്ഷം രൂപവരെയും വാങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.