ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജിന് സംഗീത ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി അവാർഡ്. മൂന്നാംതവണയാണ് കേജ് ഗ്രാമി പുരസ്കാരം നേടുന്നത്. ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിനാണ് ഇക്കുറി കേജിന് പുരസ്കാരം. സംഗീത ലോകത്ത് മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ഇതോടെ കേജ്. പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ ദി പോലീസിന്‍റെ ഡ്രമ്മറായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായാണ് ഇദ്ദേഹം പുരസ്കാരം പങ്കിട്ടത്.
65ാമത് ഗ്രാമി പുരസ്കാരമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രഥമ വനിത ജിൽ ബൈഡൻ,വയോള ഡേവിസ്, ഡ്വെയ്ൻ ജോൺസൺ, കാർഡി ബി, ജെയിംസ് കോർഡൻ, ബില്ലി ക്രിസ്റ്റൽ, ഒലീവിയ റോഡ്രിഗോ, തുടങ്ങിയവര്‍ അവർഡ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.