എൺപത്തിയൊന്നിലേക്ക് കാലെടുത്തുവെച്ച സംഗീത കുലപതി ഇളയരാജ പിറന്നാൾ ദിനത്തിൽ, തന്നെ വിട്ടുപിരിഞ്ഞ പ്രിയ പുത്രിയുടെ ഓർമയിൽ. ആരാധകരും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ ചെന്നൈ ഓഫിസിനു മുന്നിലെത്തിയിരുന്നുവെങ്കിലും ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും ആരാധകരുടെ അഭ്യർഥനയിൽ അദ്ദേഹം ഫോട്ടോക്ക് നിന്നുകൊടുത്തു.
‘‘ ഞാൻ ജന്മദിനം ആഘോഷിക്കുന്നില്ല. എന്റെ മകൾ ഭാവതരിണിയുടെ വിയോഗത്തിൽ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ. അപ്പോഴാണ് ഈ ഹാപ്പി ബർത്ത്ഡേ ആശംസകൾ വരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രമാണ് ഞാനിപ്പോൾ പുറത്തിറങ്ങിയത്’’ -ഇളയരാജ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ്, മികച്ച പിന്നണി ഗായിക കൂടിയായ ഭാവതരിണി 47ാം വയസ്സിൽ അന്തരിച്ചത്. പിതാവിനും സംഗീത രംഗത്തുതന്നെയുള്ള സഹോദരങ്ങളായ യുവാൻ ശങ്കർ രാജക്കും കാർത്തിക് രാജക്കുമൊപ്പം ഭാവതരിണി പാടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.