ജോജു ജോർജ് പാടിയ 'എന്തിനാടി പൂങ്കുയിലേ' എന്ന പ്രൊമോ ഗാനത്തിന് ശേഷം ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ ഷെഹബാസ് അമൻ ആണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്. ചിത്രം ഫെബ്രുവരി മൂന്നിന് തിയറ്ററുകളിൽ എത്തും.
ജോജുവിനെ കൂടാതെ അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'പുതുതായൊരുത് ' ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ ഇവരാണ്.മ്യൂസിക് പ്രൊഡ്യൂസർ: ജേക്സ് ബിജോയ്, ഡാനിയേൽ ജോസഫ് ആന്റണി, എബിൻ പള്ളിച്ചൻ.
ഗിറ്റാർ: സുമേഷ് പരമേശ്വർ, ബാസ്സ്: നേപ്പിയർ നവീൻ, ഫ്ലൂട്ട്: ജോസി ആലപ്പുഴ, സന്തൂർ- ലോകേഷ്, അഡിഷണൽ റിതം - ശ്രുതിരാജ് ,സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീൻ
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.