മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെ എം.ജിയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ മായാത്ത മുദ്രയായി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി. ശ്രീകുമാറിന് ലഭിച്ചു
സപ്തസ്വരങ്ങൾ പൂക്കളമെഴുതിയ വീട്ടിലായിരുന്നു എം.ജി. ശ്രീകുമാറിന്റെ ജനനം. മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനും. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളജിലെ സംഗീത പ്രഫസർ. തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് ബിരുദം നേടിയ എം.ജി. ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു സംഗീതത്തിലെ പ്രധാന ഗുരു. 1983ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലിയിലെ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം’ എന്ന വരികൾ പാടിയാണ് ചലച്ചിത്രഗാന രംഗത്ത് കടന്നുവന്നത്. പിന്നീടിങ്ങോട്ട് മലയാളികളെ വ്യത്യസ്തമായ ആലാപന ഭംഗി കൊണ്ട് ത്രസിപ്പിച്ച ആയിരക്കണക്കിന് മധുരഗാനങ്ങൾ. പുതുമഴയായ് പൊഴിയാം...മധുമയമായ് പാടാം, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകൾ എന്നതിലുപരി മലയാളികളുടെ ഗൃഹാതുരതകൾക്കും നഷ്ടപ്രണയങ്ങൾക്കും പ്രതിഫലനമായി. ‘ദൂരെക്കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക.., പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ, പൊന്മുരളിയൂതും കാറ്റിൽ, പാടം പൂത്തകാലം, ഈറൻ മേഘം, കണ്ടാൽ ചിരിക്കാത്ത, പൂവായ് വിരിഞ്ഞു, മന്ദാര ചെപ്പുണ്ടോ, കണ്ണീർക്കായലിലേതോ.., ഒരായിരം കിനാക്കളാൽ, അവനവൻ കുരുക്കുന്ന, അന്തിപ്പൊൻവെട്ടം കടലിൽ, കവിളിണയിൽ കുങ്കുമമോ, ഒരിക്കൽ നീ ചിരിച്ചാൽ, കൂത്തമ്പലത്തിൽ വെച്ചോ, സുന്ദരി സുന്ദരീ ഒന്നൊരുങ്ങി വാ, ഏകാന്ത ചന്ദ്രികേ, കുഞ്ഞിക്കിളിയെ കൂടെവിടെ, നീർപ്പളുങ്കുകൾ ചിതറി വീഴുമീ, കസ്തൂരി എന്റെ കസ്തൂരി, അമ്പലപ്പുഴൈ ഉണ്ണിക്കണ്ണനോട് നീ...., വേൽ മുരുകാ ഹരോ ഹര..., അമ്പലക്കര തെച്ചിക്കാവിൽ പൂരം..., ചുണ്ടത്ത് ചെത്തിപ്പൂ..., നമ്മള് കൊയ്യും വയലെല്ലാം.., ഒരു വല്ലം പൊന്നും പൂവും.., വാ വാ മനോരഞ്ജിനി... അങ്ങനെ എത്രയെത്ര പാട്ടുകൾ. ഏതാണ്ടെല്ലാം സൂപ്പർ ഹിറ്റുകൾ.
മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെ എം.ജിയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ മായാത്ത മുദ്രയായി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി. ശ്രീകുമാറിന് ലഭിച്ചു. ഇതിനിടെ സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിക്കാനും സമയം കണ്ടെത്തി. മനസ്സിനെ മയക്കുന്ന ആ മധുരശബ്ദം വെള്ളിത്തിരയിൽ മുഴങ്ങാൻ തുടങ്ങിയിട്ട് 40 വർഷമാകുമ്പോൾ എം.ജി ബഹ്റൈനിലെത്തുകയാണ്. ഗൾഫ് മാധ്യമം ഒരുക്കുന്ന ‘മധുമയമായ് പാടാം....’ സംഗീത വിരുന്നിൽ ആ ഗാന മാധുരി പവിഴദ്വീപിലെ സംഗീത പ്രേമികൾക്കായി മുഴങ്ങും. ഒപ്പം ഒരു നിര യുവഗായകരും.
എന്തു സുഖമാണീ നിലാവ്, ശുക്ക് രിയ... തുടങ്ങി നിരവധി ഗാനങ്ങളിലെ വേറിട്ട ആലാപന ശൈലി കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, ‘നീ ഹിമമഴയായ്....’ അടക്കം പുതുപുത്തൻ ഗാനങ്ങളിലൂടെ മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ നിത്യ മാമ്മൻ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ ലിബിൻ സക്കറിയ, അസ്‍ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധിപേർ സംഗീതരാവിൽ ഒത്തുചേരും.
ചില എം.ജി. ശ്രീകുമാർ ഹിറ്റുകൾ
- പൊൻവീണേ എന്നുള്ളിൽ
- മൗനം വാങ്ങൂ...
- കളഭം ചാർത്തും...
- പൊൻമുരളിയൂതും കാറ്റിൽ...
- പാടം പൂത്തകാലം...
- ഈറൻ മേഘം...
- തിരുനെല്ലിക്കാട് പൂത്തു...
- ഒരുകിളി ഇരുകിളി...
- താമരക്കിളി പാടുന്നു...
- ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...
- കണ്ടാൽ ചിരിക്കാത്ത...
- ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...
- പൂവായ് വിരിഞ്ഞു...
- മന്ദാര ചെപ്പുണ്ടോ...
- കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...
- ഉറക്കം കൺകളിൽ...
- വാനിടവും സാഗരവും...
- പുതുമഴയായ് പൊഴിയാം...
- പുഞ്ചവയല് കൊയ്യാൻ...
- കണ്ണീർക്കായലിലേതൊ...
- ഒരായിരം കിനാക്കളാൽ...
- അവനവൻ കുരുക്കുന്ന...
- മഞ്ഞിൻ ചിറകുള്ള...
- അന്തിപൊൻവെട്ടം കടലിൽ...
- തീരം തേടും ഓളം...
- കവിളിണയിൽ കുങ്കുമമൊ...
- ഒരിക്കൽ നീ ചിരിച്ചാൽ...
- കൂത്തമ്പലത്തിൽ വെച്ചോ...
- സുന്ദരി ഒന്നൊരുങ്ങി വാ...
- ഏകാന്ത ചന്ദ്രികേ...
- ഉന്നം മറന്ന്...
- പായുന്ന യാഗാശ്വം ഞാൻ...
- കുഞ്ഞിക്കിളിയെ കൂടെവിടെ..
- നീർപ്പളുങ്കുകൾ ചിതറി വീഴുമീ...
- ഊട്ടിപ്പട്ടണം...
- കിലുകിൽ പമ്പരം...
- ഷാരോണിൽ വിരിയും...
- പുതിയ കുടുംബത്തിൻ...
- ആതിര വരവായി...
- അളകാ പുരിയിൽ...
- ശരറാന്തൽ പൊന്നും പൂവും...
- മാണിക്യക്കുയിലേ നീ...
- മായാത്ത മാരിവില്ലിതാ...
- മിണ്ടാത്തതെന്തെ...
- കസ്തൂരി എന്റെ കസ്തൂരി...
- ആദ്യ വസന്തമെ...
- കണ്ടു ഞാൻ മിഴികളിൽ...
- രാമായണക്കാറ്റെ...
- ഗണപതി പപ്പാ മോറിയാ...
- അമ്പലപ്പുഴൈ ഉണ്ണിക്കണ്ണനോട് നീ...
- നീലക്കുയിലെ ചൊല്ലൂ...
- മഴവിൽ കൊതുമ്പിലേറി വന്ന...
- ദൂരെ ദൂരെ ദൂരെ പാടും...
- കുഞ്ഞു പാവയ്ക്കിന്നല്ലോ...
- ഊരുവലം വലം വരും...
- പടകാളി ചണ്ടിച്ചങ്കിരി...
- ഞാറ്റുവേല കിളിയേ...
- അല്ലിമലർ കാവിൽ...
- വാ വാ മനോരഞ്ജിനി...
- അന്തിക്കടപ്പുറത്ത്...
- മേടപ്പൊന്നണിയും
- കൊന്നപ്പൂക്കണിയായ്...
- സൂര്യകിരീടം വീണുടഞ്ഞു...
- മാലിനിയുടെ തീരങ്ങൾ...
- ഖൽബിലൊരൊപ്പന പാട്ടുണ്ടെ...
- പൂനിലാ മഴ പെയ്തിറങ്ങിയ...
- ഒരു വല്ലം പൊന്നും പൂവും...
- നിലാവേ മായുമൊ...
- മാനം തെളിഞ്ഞേ നിന്നാൽ...
- കറുത്ത പെണ്ണേ...
- കള്ളിപ്പൂങ്കുയിലെ...
- നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ...
- അക്ഷരനക്ഷത്രം കോർത്ത...
- ആറ്റിറമ്പിലെ കൊമ്പിലെ...
- കൊട്ടും കുഴൽവിളി...
- ചെമ്പൂവേ..
- ഒരു രാജമല്ലി...
- ഓ പ്രിയേ...
- വെണ്ണിലാ കടപ്പുറത്ത്...
- താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ...
- മാനത്തെ ചന്ദിരനൊത്തൊരു...
- ഒന്നാം വട്ടം കണ്ടപ്പോൾ...
- തൈമാവിൻ തണലിൽ...
- ആട്ടുതൊട്ടിലിൽ...
- കുന്നിമണി കൂട്ടിൽ...
- കൺഫ്യൂഷൻ തീർക്കണമേ...
- മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ച്...
- അമ്പോറ്റി ചെമ്പോത്ത്...
- ആവണി പൊന്നൂഞ്ഞാലാടിക്കാം...
- താറാക്കൂട്ടം കേറാക്കുന്ന്...
- സോനാരെ സോനാരെ...
- എല്ലാം മറക്കാം നിലാവെ...
- എരിയുന്ന കനലിന്റെ...
- ഉദിച്ച ചന്തിരന്റെ...
- നമ്മള് കൊയ്യും വയലെല്ലാം...
- കിഴക്ക് പുലരി ചെങ്കൊടി പാറി...
- പുലരിക്കിണ്ണം...
- ഹരിചന്ദന മലരിലെ മധുവായ്...
- വിളക്ക് വെയ്ക്കും...
- തുമ്പയും തുളസിയും...
- മാർഗഴിയെ മല്ലികയെ...
- ചാന്തുപൊട്ടും ചങ്കേലസും...
- കാത്തിരുന്ന ചക്കരക്കുടം...
- ശലഭം വഴിമാറുമീ...
- ഗോവിന്ദ ഗോവിന്ദ...
- വാ വാ താമര പെണ്ണെ...
- ചന്ദനമണി സന്ധ്യകളുടെ...
- കണ്ണാരെ കണ്ണാരെ...
- തകില് പുകില്...
- പവിഴമലർ പെൺകൊടി...
- തുമ്പിക്കല്ല്യാണത്തിന്...
- ചുണ്ടത്ത് ചെത്തിപ്പൂ...
- അമ്പലക്കര തെച്ചിക്കാവിൽ പൂരം...
- മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ...
- വേൽമുരുകാ ഹരോ ഹര...
- ചെമ്പകവല്ലികളിൽ തുളുമ്പിയ...
- മിനുങ്ങും മിന്നാമിനുങ്ങേ....
- ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.