ലോസ് ആഞ്ജലസ്: 67ാമത് ഗ്രാമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടിക പുറത്തുവന്നു. ഇന്ത്യൻ സംഗീതജ്ഞരായ അനുഷ്ക ശങ്കറിനും റിക്കി കെജിനും നാമനിർദേശം ലഭിച്ചു. മികച്ച ന്യൂ ഏജ്, ആംബിയന്റ് ആൽബം വിഭാഗത്തിലുള്ള പുരസ്കാരത്തിന് റിക്കി കെജിന്റെ ‘ബ്രേക്ക് ഓഫ് ഡോൺ’ ആണ് ഇടം നേടിയത്. ‘ചാപ്റ്റർ-2: ഹൗ ഡാർക്ക് ഇറ്റ് ഈസ് ബിഫോർ ഡോൺ’ എന്ന ആൽബത്തിനാണ് സിത്താർ വാദകയായ അനുഷ്ക ശങ്കർ നാമനിർദേശം ചെയ്യപ്പെട്ടത്. പണ്ഡിറ്റ് രവി ശങ്കറിന്റെ മകളാണ്.
രാധിക വെക്കാരിയയുടെ ‘വാരിയേഴ്സ് ഓഫ് ലൈറ്റ്’, വ്യവസായിയും സംഗീതജ്ഞയുമായ ചന്ദ്രിക ടണ്ടന്റെ ‘ത്രിവേണി’ എന്നിവയുമാണ് ഈ വിഭാഗത്തിലെ മറ്റു നാമനിർദേശങ്ങൾ. 2025ലെ ഗ്രാമി അവാർഡ് ചടങ്ങ് ഫെബ്രുവരി രണ്ടിന് ലോസ് ആഞ്ജലസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.