ന്യൂയോർക്: ഈ വർഷത്തെ ബേഡ് ഫോട്ടോഗ്രഫി പുരസ്കാരം പട്രീഷ്യ ഹോമോനിലോക്ക്. ജനാലകളിൽ തട്ടി ജീവൻ വെടിഞ്ഞ 4000 പക്ഷികളുടെ ജഡങ്ങൾ ചേർത്തുവെച്ചുള്ള ഫോട്ടോക്കാണ് പുരസ്കാരം ലഭിച്ചത്. 3500 പൗണ്ടാണ് (ഏകദേശം നാല് ലക്ഷം രൂപ) സമ്മാനത്തുക.
'ലോകങ്ങൾ കൂട്ടിമുട്ടുമ്പോൾ' എന്ന തലക്കെട്ടിലുള്ള ചിത്രം പക്ഷികൾ ജനാലച്ചില്ലുകളിലും കണ്ണാടികളിലും തട്ടി മരിക്കുന്നതിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായാണ് പകർത്തിയത്. വടക്കേ അമേരിക്കയിൽ മാത്രം ഓരോ വർഷവും 100 കോടി പക്ഷികൾ ചില്ലുഗ്ലാസ്സുകളിൽ തട്ടി കൊല്ലപ്പെടുന്നുണ്ടെന്ന് ഫോട്ടോഗ്രഫർ പറയുന്നു.
പക്ഷികൾക്ക് ജനാലകളിലെ പ്രതിഫലനം തിരിച്ചറിയാനാകില്ലെന്നും അതിനാൽ വേഗതയിൽ പറന്ന് കൂട്ടിമുട്ടുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. പക്ഷികൾക്ക് സുരക്ഷിതമായ ഫിലിമുകൾ, ബേഡ് സ്ക്രീനുകൾ, ജനാല ഗ്രില്ലുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഇവർ പറയുന്നു.
സ്പെയിനിൽ നിന്നുള്ള 14കാരനായ ആൻഡ്രെസ് ലൂയിസ് ഡോമിൻഗെസ് ആണ് ഇത്തവണത്തെ യംഗ് ബേഡ് ഫോട്ടോഗ്രഫർ പുരസ്കാരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.