ക​രു​ത​ൽ മേ​ഖ​ല: കൊ​ച്ചി ന​ഗ​ര​ത്തി​ലും ത​ട്ടേ​ക്കാ​ടും നി​യ​ന്ത്ര​ണം വ​രും

കൊച്ചി: പക്ഷിസങ്കേതമായ മംഗളവനം കരുതൽ മേഖലയായതോടെ കൊച്ചി നഗരവും നിർമാണ നിയന്ത്രണ പരിധിയിലാകും. ജില്ലയിലെ മറ്റൊരു പക്ഷി സങ്കേതമായ തട്ടേക്കാടും നിയന്ത്രണം വരും. മംഗളവനത്തിന് സംരക്ഷിത മേഖല വരുന്നത് നഗരവികസനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഇളവ് വേണമെന്ന ആവശ്യം ശക്തമാണ്.

നഗരമധ്യത്തുള്ള മംഗളവനത്തിന് 7.41 ഏക്കർ വിസ്തൃതിയാണുള്ളത്. ഇതിന്റെ ചുറ്റുമുള്ള 0.53 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് കരുതൽ മേഖലയിൽപെടുക. കൊച്ചി നഗരകേന്ദ്രവും മുളവുകാട് പഞ്ചായത്തിന്റെ പകുതിയോളം ഭാഗവും നിർമാണ നിയന്ത്രണ മേഖലയാകും. ഹൈകോടതി കെട്ടിടം, ദേവാലയങ്ങൾ, മാർക്കറ്റ്, മറൈൻഡ്രൈവ്, ബോൾഗാട്ടി, എച്ച്.പി.സി.എൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ഗോശ്രീ നികത്തുഭൂമി എന്നിവയെല്ലാം നിർമാണ നിയന്ത്രണ മേഖലയാകും. ആദ്യറിപ്പോർട്ടിൽ മംഗളവനത്തിനു കരുതൽ മേഖല നിഷ്കർഷിച്ചിരുന്നില്ല.

പരിസ്ഥിതിലോല വിഷയത്തിൽ ജനവാസമേഖല നിർണയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) തയാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിലാണ് ഇത് ഉൾപ്പെടുത്തിയത്.മംഗളവനത്തിന്റെ പലമടങ്ങ് വിസ്തൃതിയിൽ 0.53 ചതുരശ്ര കിലോമീറ്ററാണ് (130.9659 ഏക്കർ) കരുതൽ മേഖലയിൽ വരുന്നത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിനു 25 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കരുതൽ മേഖല 28.44 ചതുരശ്രകിലോമീറ്ററാണ്. തട്ടേക്കാടിന്റെ കരുതൽ മേഖല കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന എന്നിങ്ങനെ മൂന്നു പഞ്ചായത്തിലായി വ്യാപിച്ചു കിടക്കുകയാണ്.

നിയന്ത്രണം ഇങ്ങനെ

നിലവിലുള്ള കെട്ടിടങ്ങൾക്കു പ്രവർത്തിക്കാം. പുതിയ നിർമാണത്തിനു വനം മന്ത്രാലയത്തിന്റെ അനുമതി വേണം. പുതിയ റോഡുകളുടെ നിർമാണത്തിനുപോലും അനുമതിയില്ല. ഉള്ള കെട്ടിടങ്ങൾ പുതുക്കാനും അനുമതി വേണം. ഫാക്ടറി, ക്വാറി, ഖനനം ഉൾപ്പെടെ ചുവപ്പുകാറ്റഗറിയിലെ ഒരു പ്രവർത്തനവും പാടില്ല. വൈദ്യുതി ലൈൻ വലിക്കാൻ പാടില്ല. ഭൂമിക്കടിയിലൂടെയാവാം.

മണ്ണ് ഇളക്കിയുള്ള കൃഷിയോ വാണിജ്യ വിളകളോ അനുവദനീയമല്ല. കൊച്ചിയുടെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി മംഗളവനത്തിന് ഇളവു തേടാമെന്ന പ്രതീക്ഷയാണുള്ളത്. ഇവിടെ വന്യജീവികളില്ലെന്നത് ഇളവിന് പരിഗണിക്കാൻ കാരണമാകാം. തട്ടേക്കാടിന് ഇളവ് എത്രമാത്രമാകുമെന്നത് കരുതൽ വിഷയത്തിലെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

മം​ഗ​ള​വ​നം 353 സ​ർ​വേ പ്ലോ​ട്ട്​ നി​യ​ന്ത്രി​ത മേ​ഖ​ല

മം​ഗ​ള​വ​ന​ത്തി​നു ചു​റ്റു​മു​ള്ള കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലും മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലു​മാ​യി 353 സ​ർ​വേ പ്ലോ​ട്ടു​ക​ളാ​ണ്​ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ 262 സ​ർ​വേ പ്ലോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും 59 സ​ർ​വേ പ്ലോ​ട്ടു​ക​ൾ ഭാ​ഗി​ക​മാ​യും ക​രു​ത​ൽ മേ​ഖ​ല പ​രി​ധി​യി​ലാ​കും.

മംഗളവനം

മ​റൈ​ൻ​ഡ്രൈ​വി​ൽ ഫെ​ഡ​റ​ൽ ട​വേ​ഴ്സ്, ശ്രീ​ധ​ർ തി​യ​റ്റ​ർ​വ​രെ​യും എം.​ജി റോ​ഡി​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം അ​തി​രാ​യും ചെ​ന്നൈ സി​ൽ​ക്സ് വ​രെ​യും നി​യ​ന്ത്ര​ണ മേ​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 27 സ​ർ​വേ പ്ലോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ഞ്ച്​ സ​ർ​വേ പ്ലോ​ട്ടു​ക​ൾ ഭാ​ഗി​ക​മാ​യും നി​ർ​ദി​ഷ്ട ക​രു​ത​ൽ മേ​ഖ​ല​യി​ലാ​കും. മു​ള​വു​കാ​ട് ദ്വീ​പി​ലെ സ​ർ​വേ ന​മ്പ​ർ 274 വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണ​മേ​ഖ​ല​യാ​കു​ക.

ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​നു സ​മീ​പ​ത്തെ കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ൽ 103 സ​ർ​വേ ന​മ്പ​റു​ക​ൾ പൂ​ർ​ണ​മാ​യും 37 സ​ർ​വേ ന​മ്പ​റു​ക​ൾ ഭാ​ഗി​ക​മാ​യും നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​കും.കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 15 സ​ർ​വേ ന​മ്പ​റു​ക​ൾ ഭാ​ഗി​ക​മാ​യും 46 സ​ർ​വേ ന​മ്പ​റു​ക​ൾ പൂ​ർ​ണ​മാ​യും പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്​ സ​ർ​വേ ന​മ്പ​റു​ക​ളി​ലെ പ്ലോ​ട്ടു​ക​ളും നി​യ​ന്ത്ര​ണ​ത്തി​ൽ വ​രും. 1880 മു​ത​ൽ ആ​ധാ​ര​മു​ള്ള ഭൂ​മി​യാ​ണ് ഇ​വി​ടെ വ​ന​ത്തി​ന്റെ സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി മാ​റു​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - buffer zone: Control will come in Kochi city and Thattekad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.