ത്രിപുരയിൽ നൂറിലധികം ദേശാടനപക്ഷികളുടെ ജഡം കണ്ടെത്തി

അ​ഗർത്തല: ദേശാടനപക്ഷികളുടെ ഇഷ്ട മേഖലയായ ത്രിപുരയിൽ നൂറിലധികം അപൂർവ്വയിനം ദേശാടനപക്ഷികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തി. ​ഗോമതി ജില്ലയിലെ ഖിൽപാറ മേഖലയിൽ സ്ഥിതി ചെയ്യുന്ന സുഖ് സാ​ഗർ തടാക പരിസരത്ത് നിന്നാണ് ജഡം കണ്ടത്തിയത്.

സംഭവത്തിൽ ഡി.എഫ്.ഒ മഹേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തതിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കമാൽ ഭൗമിക് പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തോളമായി പക്ഷികൾ ഉദയ്പൂരിൽ ദേശാടനത്തിനെത്താറുണ്ട്. കാലിഫോർണിയയിൽ നിന്നാണ് പക്ഷിക്കൂട്ടം ഉദയ്പൂരിലെത്തുന്നത്. ശൈത്യകാലത്താണ് അവയുടെ ത്രിപുര സന്ദർശനം. കാലിഫോർണിയയിലെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സഞ്ചാരത്തിന് കാരണം.

തടാകത്തിന് സമീപത്തെ കൃഷിയിടങ്ങളിൽ ഉപയോ​ഗിക്കുന്ന കീടനാശിനികളുടെ സാന്നിധ്യമായിരിക്കാം പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം പക്ഷികളെ ഭക്ഷണത്തിനായി പ്രദേശവാസികൾ ഉപയോ​ഗപ്പെടുത്തിയിരുന്നുവെന്നും, ശവശരീരങ്ങൾ ചാക്കിൽ കെട്ടി കൊണ്ടുപോകാറുണ്ടെന്നും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. ത്രിപുരയുടെ ജൈവവൈവിധ്യം ദേശാടനപക്ഷികൾക്ക് ആകർഷണമാണ്. ശൈത്യകാലത്ത് നിരവധി ദേശാടനപക്ഷികളാണ് ത്രിപുരയിലേക്കെത്തുന്നത്.

Tags:    
News Summary - Carcasses Of Several Hundred Migratory Birds Found At Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.