മൃഗങ്ങളിൽ വില്ലൻമാരുണ്ടെങ്കിൽ അവിടെ കോമഡി താരങ്ങളുമുണ്ടാകും. ഈ വർഷത്തെ കോമഡി വൈൽഡ്ലൈഫ് ഫോേട്ടാഗ്രഫി അവാർഡ്സിൽ തെരഞ്ഞെടുത്തത് അത്തരം ചില ചിത്രങ്ങളാണ്. ഒന്നാം സ്ഥാനം നേടിയതാകട്ടെ ഒരു കുരങ്ങന്‍റെ ചിത്രവും.
വേദനാജനകമായ ഭാവത്തോടെയുള്ള ഒരു കുരങ്ങേന്റതാണ് ചിത്രം. യു.കെ ഫോേട്ടാഗ്രാഫറായ കെൻ ജെൻസെനാണ് ചിത്രം പകർത്തിയത്.
തവിട്ടുനിറത്തിലുള്ള കരടികുട്ടികൾ ഗുസ്തി പിടിക്കുന്നതാണ് അടുത്തചിത്രം. ആൻറി പാർക്കിൻസൺ എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം.
ഫ്രാൻസിലെ ഒരു വീട്ടിൽ കടന്നുകൂടിയ മരപ്പട്ടിയുടേതാണ് മറ്റൊരു ചിത്രം. നിക്കോളാസ് ഡി വോൾക്സാണ് ചിത്രം പകർത്തിയത്.
കളിച്ചുരസിക്കുന്ന അണ്ണാറക്കണ്ണൻമാരുടെ ചിത്രം. റോലണ്ട് ക്രാനിറ്റ്സാണ് ചിത്രം പകർത്തിയത്.
ചെളിയിൽ കിടക്കുന്ന മഡ്സ്കിപ്പർഗമാരുടേതാണ് മറ്റൊരു രസകരമായ ചിത്രം. തായ്വാനിലെ ചു ഹാൻ ലിനാണ് ചിത്രം പകർത്തിയത്.
കൂട്ടിൽനിന്ന് പുറത്തേക്ക് വരുന്ന കഴുകേന്റതാണ് ചിത്രം. ഫോട്ടോഗ്രാഫറായ ഡേവിഡ് എപ്പ്ലിയാണ് ചിത്രം പകർത്തിയത്.
കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്ന നീർനായയുടേതാണ് അവാർഡിന് അർഹമായ മറ്റൊരു ചിത്രം. ചീ കീ ടിയോയാണ് ചിത്രം പകർത്തിയത്.
പ്രാവിന്‍റെ മുഖത്ത് ഇല വന്ന് മൂടിയിരിക്കുന്നതാണ് ചിത്രം. ജോൺ സ്പിയേർസാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ക്രീച്ചേഴ്സ് ഓൺ ദ ലാൻഡ് അവാർഡ് ആർതർ ട്രെവിനോയ്ക്കാണ്. കഴുകനോട് മല്ലിടുന്ന ധീരനായ ഒരു മരപ്പട്ടിയുടേതാണ് ചിത്രം.
വെസ്റ്റേൺ ആസ്ട്രേലിയയിലെ രണ്ട് കങ്കാരു കുഞ്ഞുങ്ങൾ കലഹിക്കുന്നതാണ് മറ്റൊരു ചിത്രം. ലീ സ്കാഡനാണ് ചിത്രം പകർത്തിയത്.
ചിത്രങ്ങൾക്ക് കടപ്പാട്: Comedy Wildlife Photo Awards 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.