പക്ഷിപ്പനി; അര്‍ജന്റീനയില്‍ ചത്തത് 17,000 എലിഫന്റ് സീലുകളെന്ന് റിപ്പോർട്ട്

അര്‍ജന്റീനയില്‍ ഒരു വര്‍ഷം പക്ഷിപ്പനി ബാധിച്ച് ചത്തത് 17,000-ല്‍ അധികം എലിഫന്റ് സീലുകളെന്ന് റിപ്പോർട്ട്. കഴിഞ്ഞവര്‍ഷം 97 ശതമാനം എലിഫന്റ് സീലുകളുടെ കുഞ്ഞുങ്ങളും പക്ഷിപ്പനി ബാധിച്ച് ചത്തതായി നേച്ചർ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പെറുവിലെയും ചിലിയിലെയും തീരങ്ങളിലെ ഡോള്‍ഫിനുകളിലൂടെയും സമുദ്ര സസ്തനികളിലൂടെയും മറ്റുമാണ് പക്ഷിപ്പനിയുടെ വൈറസ് സീലുകളിലേക്ക് പടർന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പക്ഷിപ്പനി വ്യാപനം എലിഫന്റ് സീലുകളുടെ ജനനനിരക്കിൽ കാര്യമായ കുറവുണ്ടാക്കിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ചിലിയിലുണ്ടായ വൈറസ്ബാധ ക്രമേണ അമേരിക്കൻ തീരങ്ങളിലേക്ക് എത്തുകയായിരുന്നു. തുടർന്ന് 2023 ഒക്ടോബർ മുതൽ അര്‍ജന്റീനയിൽ എലിഫന്റ് സീലുകളുടെ റെക്കോഡ് മരണനിരക്കാണ് രേഖപ്പെടുത്തിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ പ്രദേശത്തിന് സമുദ്ര വന്യജീവി സംരക്ഷണത്തില്‍ ആഗോള പ്രാധാന്യമുണ്ട്.

കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിലാണ് എലിഫന്റ് സീലുകളുടെ കുട്ടികളുടെ മരണനിരക്ക് ഏറ്റവും ഉയര്‍ന്നത്.

Tags:    
News Summary - elephant-seal-colony-declines-one-year-after-avian-flu-outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.