മലബാർ ഫ്ലാഷ്; ചിത്രശലഭ പ്രേമികളുടെ സ്വപ്ന ഇനം നീലഗിരി കുന്നിൽ

മലബാർ ഫ്ലാഷ്; ചിത്രശലഭ പ്രേമികളുടെ സ്വപ്ന ഇനം നീലഗിരി കുന്നിൽ

ഗീലഗിരി: ഏതൊരു ചിത്രശലഭ പ്രേമിയുടെയും സ്വപ്ന ഇനമായ മലബാർ ഫ്ലാഷിനെ നീലഗിരി കുന്നിൽ കണ്ടെത്തി. നീലഗിരിയിലെ ‘വിന്‍റർ ബ്ലൈത്ത് അസോസിയേഷന്റെ’ സ്ഥാപക അംഗമായ വിനോദ് ശ്രീരാമുലുവാണ് ഈ അപൂർവ ചിത്രശലഭത്തി​ന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ‘കുണ്ടയിലേക്കുള്ള റോഡരികിൽ ചിത്രശലഭങ്ങളുടെ ഫോട്ടോ എടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു ശോഭയുള്ള ശലഭം പറന്നുവന്ന് ഒരു ഇലയിൽ കുറച്ച് നിമിഷങ്ങൾ വെയിലിൽ കുളിക്കുന്നത് കണ്ടു. അതിനുശേഷം അത് പറന്നുപോയി. ഏതാനും മണിക്കൂറുകൾ കൂടി കാത്തിരുന്നു. വീണ്ടും ഒരു കാഴ്ച കാണാമെന്ന പ്രതീക്ഷയിൽ കാടുകൾ വീണ്ടും സന്ദർശിച്ചു. പക്ഷേ, അത് ഒരിക്കലും സംഭവിച്ചില്ല’- തമിഴ്നാട്ടിലെ മലബാർ ഫ്ലാഷിന്റെ രണ്ടാമത്തെ ഫോട്ടോഗ്രാഫിക് റെക്കോർഡ് മാത്രമായിരിക്കാം ത​ന്‍റെ കാമറയിൽ പതിഞ്ഞതെന്നും വിനോദ് പറയുന്നു.

ബ്ലൂസ് കുടുംബത്തിൽ പെട്ടതും വളരെ അപൂർവമായി കണക്കാക്കപ്പെടുന്നതുമായ ഒരു ചിത്രശലഭമാണ് ‘മലബാർ ഫ്ലാഷ്’ അല്ലെങ്കിൽ ‘റാപാല ലങ്കാന’എന്ന ഈ ഇനം. ചുവപ്പ് കലർന്ന കടും തവിട്ടുനിറത്തിലുള്ളതാണിത്. ഏതൊരു ചിത്രശലഭ പ്രേമിയുടെയും സ്വപ്ന ഇനമാണിതെന്നും വിനോദ് ശ്രീരാമുലു പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞങ്ങൾ ഒരിക്കലും ഈ ഇനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല. നീലഗിരിയിലെ കുണ്ട ചരിവുകളിൽ 1500 അടി ഉയരത്തിൽ ഇതിനെ കണ്ടുവെന്നും അദ്ദേഹം പറയുന്നു.

മലബാർ ഫ്ലാഷി​​ന്‍റെ കണ്ടെത്തൽ ചിത്രശലഭ പ്രേമികളുടെ ആവേശത്തിന് കാരണമായി. പുതിയ ജീവിവർഗങ്ങളുടെ പുതിയ കാഴ്ചകൾ എപ്പോഴും അവരെ ആവേശഭരിതരാക്കുന്നുവെന്ന് വിനോദ് പറയുന്നു. ‘അടുത്ത കാലം വരെ ചിത്രശലഭ ഇനങ്ങളുടെ എണ്ണവും കാഴ്ചകളുടെ സാന്ദ്രതയും മികച്ചതായിരുന്നു. സ്പോട്ടഡ് റോയൽ, ബ്രാൻഡഡ് റോയൽ, ഇപ്പോൾ, മലബാർ ഫ്ലാഷ് തുടങ്ങിയ പ്രധാനപ്പെട്ടവയെ ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1940 കളിലും 1980 കളിലും രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഞങ്ങൾ ഇവിടെ അതിനെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആതിഥേയ സസ്യങ്ങൾ, ഭൂപ്രകൃതി മുതലായവ നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഇത് ഓർമിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ ഇതുവരെ രേഖപ്പെടുത്താത്ത കൂടുതൽ അപൂർവ ചിത്രശലഭങ്ങളെ കണ്ടെത്താൻ ശാസ്ത്രീയ സമീപനം നമ്മെ സഹായിക്കുമെന്നും വിനോദ് കൂട്ടിച്ചേർത്തു.

ഇതുവരെ രണ്ട് ആളുകളുടെ കൃതികളിൽ മാത്രമേ മലബാർ ഫ്ലാഷിനെ പരാമർശിച്ചിട്ട​ുള്ളൂ. ​എം.എ വിന്റർ ബ്ലൈത്ത് 1957ൽ പുറത്തിറങ്ങിയ ‘ബട്ടർഫ്ലൈസ് ഓഫ് ദി ഇന്ത്യൻ റീജിയൻ’ എന്ന പുസ്തകത്തിലും ഏഷ്യയിലെയും ആഫ്രിക്കയിലും ചിത്രശലഭങ്ങളെക്കുറിച്ച് പഠിച്ച ലാർസൺ ടോർബെൻ 1987ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലും. ചിത്രശലഭ ശേഖരത്തി​ന്‍റെ ഭാഗമായി ഗൂഡല്ലൂരിലെ നാടുകാണി പ്രദേശത്ത് നിന്നാണ് ഇത് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം അതിൽ പരാമർശിക്കുന്നു.

Tags:    
News Summary - Malabar Flash butterfly spotted at The Nilgiris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.