കോഴിക്കോട് : വന്യജീവി വാരാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം വയനാട് മാനന്തവാടി മേരി മാതാ കോളജിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നിർവഹിച്ചു. ഫോട്ടോ പ്രദർശനം, സൈക്കിൾ റാലി, വന ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവയും ഉദ്ഘാടന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹുസൈനെ ചടങ്ങിൽ അനുസ്മരിച്ചു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് ഷബാബ് വന്യജീവി സംരക്ഷണത്തിനുള്ള പ്രതിജ്ഞ ചൊല്ലി. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ എട്ട് വരെ വിപുലമായ പരിപാടികൾ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.