സഹൂലത്ത്: പലിശരഹിത കൂട്ടായ്മ തണലാകുമ്പോൾ...

സ​ഹൂ​ല​ത് മൈ​ക്രോ ഫി​നാ​ൻ​സി​ങ് സൊ​സൈ​റ്റി. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ

പ​ണം വേ​ണ​മെ​ങ്കി​ൽ പ​ലി​ശ കൊ​ടു​ക്ക​ണം. ഇ​താ​ണ് ലോ​ക​വ്യാ​പ​ക​മാ​യ ന​ട​പ്പു​രീ​തി. എ​ന്നാ​ൽ, ഇ​തി​നൊ​രു പൊ​ളി​ച്ചെ​ഴു​ത്താ​ണ് സ​ഹൂ​ല​ത് മൈ​ക്രോ ഫി​നാ​ൻ​സി​ങ് സൊ​സൈ​റ്റി എ​ന്ന എ​ൻ.​ജി.​ഒ. രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​ലി​ശ ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. ത​ങ്ങ​ളു​ടെ​യും സ​ഹ​ജീ​വി​ക​ളു​ടെ​യും ഗു​ണ​പ​ര​മാ​യ വ​ള​ർ​ച്ച​ക്ക് പ​ലി​ശ വാ​ങ്ങാ​തെ പ​ണം നി​ക്ഷേ​പി​ക്കാ​ൻ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​യാ​റാ​ണെ​ന്നും ഈ ​ചെ​റു​കൂ​ട്ടാ​യ്മ ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ലി​ശ​യ​ല്ലാ​ത്ത വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ല​ഭ്യ​മാ​ണ് എ​ന്ന​തി​ന് 14വ​ർ​ഷ​ത്തെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം സാ​ക്ഷി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ​ലി​ശ​യെ ആ​ശ്ര​യി​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ചു​രു​ങ്ങി​യ​കാ​ലം​കൊ​ണ്ട് സ​ഹൂ​ല​ത് ബോ​ധ്യ​പ്പെ​ടു​ത്തി. സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കും ക​ച്ച​വ​ട ന​വീ​ക​ര​ണ​ത്തി​നും വാ​യ്പ ന​ൽ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ലാ​ഭ​വി​ഹി​ത​മാ​ണ് സൊ​​സൈ​റ്റി​യു​ടെ വ​രു​മാ​ന​മാ​ർ​ഗം. സം​രം​ഭ​ങ്ങ​ൾ ന​ഷ്ട​ത്തി​ലാ​യാ​ൽ സൊ​സൈ​റ്റി​യും ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ, സൂ​ക്ഷ്മ​മാ​യ വി​ല​യി​രു​ത്ത​ലും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​ൽ ന​ഷ്ട​സാ​ധ്യ​ത തു​ലോം തു​ച്ഛ​മാ​ണെ​ന്ന് സ​ഹൂ​ല​ത് സി.​ഇ.​ഒ ഒ​സാ​മ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ സം​ഗ​മം മ​ൾ​ട്ടി സ്റ്റേ​റ്റ് ക്രെ​ഡി​റ്റ് കോ ​​ഓ​​പ​റേ​റ്റി​വ് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ 61 സൊ​സൈ​റ്റി​ക​ളാ​ണ് ഇ​വ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജീ​വി​തം വ​ഴി​മാ​റ്റി​യ ക​ഥ

ജീ​വി​ത​പ്രാ​രാ​ബ്ധ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു മൊ​ബൈ​ൽ റി​പ്പ​യ​ർ ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ അ​ശോ​ക് കു​മാ​ർ. പ​ക​ല​ന്തി​യോ​ളം ജോ​ലി ചെ​യ്താ​ൽ കി​ട്ടു​ന്ന​ത് തു​ച്ഛ​മാ​യ കൂ​ലി. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ച്ചെ​ല​വും വീ​ട്ടു​വാ​ട​ക​യും ഒ​ന്നും ഒ​ത്തു​പോ​കു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ്, ക​ട​യി​ൽ മൊ​ബൈ​ൽ ന​ന്നാ​ക്കാ​ൻ വ​ന്ന ഉ​പ​ഭോ​ക്താ​വ് വ​ഴി സ​ഹൂ​ല​ത്തി​ന്റെ കീ​ഴി​ലു​ള്ള ‘ഖി​ദ്മ​ത്’ മൈ​ക്രോ ഫി​നാ​ൻ​സ് സൊ​സൈ​റ്റി​യെ കു​റി​ച്ച് അ​റി​യു​ന്ന​ത്. ‘ഖി​ദ്മ​ത്തി’​ൽ ഓ​ഹ​രി എ​ടു​ത്ത് അം​ഗ​മാ​യി ദി​വ​സ​വും ചെ​റു​തു​ക നി​ക്ഷേ​പി​ച്ചാ​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​നും മ​റ്റും പ​ലി​ശ​ര​ഹി​ത ലോ​ൺ ല​ഭി​ക്കു​മെ​ന്ന വി​വ​രം അ​ശോ​കി​ന്റെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. ത​ന്റെ നാ​ടാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി​യി​​ലെ ‘ഖി​ദ്മ​ത്ത്’ ശാ​ഖ​യി​ൽ അം​ഗ​മാ​യി. ദി​നേ​ന 100 രൂ​പ നി​ക്ഷേ​പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം സ്വ​ന്ത​മാ​യി മൊ​ബൈ​ൽ റി​പ്പ​യ​ർ ഷോ​പ്പ് തു​ട​ങ്ങാ​ൻ 30,000 രൂ​പ പ​ലി​ശ​ര​ഹി​ത ലോ​ൺ ല​ഭി​ച്ചു. ഇ​വി​ടെ​നി​ന്ന് പി​ന്നീ​ട് വെ​ച്ച​ടി വെ​ച്ച​ടി ക​യ​റ്റം. ക​ട വി​പു​ലീ​ക​രി​ക്കാ​ൻ പ​ല​ത​വ​ണ​ക​ളാ​യി നി​ര​വ​ധി വാ​യ്പ​ക​ൾ ല​ഭി​ച്ചു. എ​ല്ലാം പ​ലി​ശ​ര​ഹി​തം.

“ഖി​ദ്മ​ത്തി​ൽ നി​ന്ന് വാ​യ്പ എ​ടു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണ്. സ്വ​ന്തം ബി​സി​ന​സ് ആ​രം​ഭി​ക്കാ​നും സ്വ​ത്ത് സ​മ്പാ​ദി​ക്കാ​നും വ​ഴി​യൊ​രു​ക്കി. എ​ന്റെ ജീ​വി​തം ത​ന്നെ ഖി​ദ്മ​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ടു. പ​ഴ​യ ചെ​റി​യ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന് മാ​റി മാ​ന്യ​വും വൃ​ത്തി​യു​മു​ള്ള സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ താ​മ​സം. മ​ക്ക​ൾ​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ക​ഴി​യു​ന്നു​ണ്ട്.’’ -അ​ശോ​ക് കു​മാ​ർ പ​റ​യു​ന്നു.

തു​ണ​യാ​യ​ത് മൂ​ന്നു​ല​ക്ഷം പേ​ർ​ക്ക്

രാ​ജ്യ​ത്തു​ട​നീ​ളം മൂ​ന്നു​ല​ക്ഷം പേ​ർ​ക്കാ​ണ് സഹൂലത്തിന് കീഴിലുള്ള സൊ​സൈ​റ്റി​ക​ൾ തു​ണ​യാ​യ​ത്. തെ​രു​വി​ൽ തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്ന ​ജം​ഷ​ഡ്പൂ​രി​ലെ സു​രേ​ന്ദ​ർ സി​ങ്ങി​ന് ‘സ​ഹു​ല​ത്തി’​ന് കീ​ഴി​ലു​ള്ള ‘അ​ൽ-​ഖൈ​ർ’ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യാ​ണ് ജീ​വി​ത​പാ​ത​യൊ​രു​ക്കി​യ​ത്. ഇ​പ്പോ​ൾ തു​ണി മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ട​യു​ടെ ഉ​ട​മ​യാ​ണ് അ​ദ്ദേ​ഹം. തു​ണി​ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ ജ​ബ​ൽ​പൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ അ​ൻ​സാ​രി, ബേ​ക്ക​റി ഉ​ട​മ​യാ​യി സ​ന്തോ​ഷ​ത്തോ​ടെ കു​ടും​ബം പു​ല​ർ​ത്തു​ന്നു. സ​ഹൂ​ല​ത്തി​ന് കീ​ഴി​ലു​ള്ള ‘സു​വി​ധ’ ക്രെ​ഡി​റ്റ് കോ ​​ഓ​​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ഷ​ബീ​റി​ന് പി​ന്തു​ണ​യേ​കി​യ​ത്.

കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ബാ​ല​കൃ​ഷ്ണ​ൻ ത​​ന്റെ സ്വ​ന്തം പ​ഴം-​പ​ച്ച​ക്ക​റി​ക്ക​ട ന​വീ​ക​രി​ച്ച് വ്യാ​പാ​രം വി​പു​ലീ​ക​രി​ച്ചു. ‘സം​ഗ​മം’ ക്രെ​ഡി​റ്റ് കോ​​ഓ​​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ സ​ഹാ​യ​മാ​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ​ട്‌​ന ഫു​വാ​രി ഷെ​രീ​ഫി​ലെ മു​ഹ​മ്മ​ദ് സു​ബൈ​ർ ഷോ​പ്പ് പ​ല​ച​ര​ക്ക് ക​ട തു​ട​ങ്ങി​യ​തി​ന് പി​ന്നി​ലും സ​ഹൂ​ല​ത്തി​ന്റെ ‘അ​ൽ-​ഖൈ​ർ’ സൊ​സൈ​റ്റി​യു​ടെ ക​ര​ങ്ങ​ളു​ണ്ട്.

അം​ഗ​ത്വ​മെ​ടു​ക്കാ​നു​ള്ള എ​ളു​പ്പം, അ​ധി​ക​ഭാ​ര​മി​ല്ലാ​ത്ത തി​രി​ച്ച​ട​വ്, സൗ​ക​ര്യ​പ്ര​ദ​മാ​യ ദൈ​നം​ദി​ന നി​ക്ഷേ​പ സം​വി​ധാ​നം എ​ന്നി​വ​യാ​ണ് അ​ൽ-​ഖൈ​റി​ന്റെ മേ​ന്മ​യാ​യി സു​ബൈ​ർ എ​ടു​ത്തു​പ​റ​യു​ന്ന​ത്. ത​ന്റെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ അ​ൽ​ഖൈ​ർ വ​ഴി​​യൊ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​യു​ന്നു. സാ​ധാ​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്  ഓഹരിയുടെ 10 ഇ​ര​ട്ടി​യും ക​ച്ച​വ​ട​ത്തി​ന് 20 ഇ​ര​ട്ടി​യും സ്വ​യം​തൊ​ഴി​ലി​ന് 40 ഇ​ര​ട്ടി​യും ലോ​ൺ ആ​യി ന​ൽ​കു​മെ​ന്ന് ‘സം​ഗ​മം’ സി.​ഇ.​ഒ അ​ഷ്ഫാ​ഖ് പ​റ​യു​ന്നു.

പി​ന്നി​ലു​ണ്ട്, മ​ല​യാ​ളി

ഉ​ത്ത​രേ​ന്ത്യ​യി​ലും മ​റ്റും സ​മൂ​ഹ​ത്തി​ൽ താ​ഴെ​ക്കി​ട​യി​ലു​ള്ള മ​നു​ഷ്യ​രു​ടെ ജീ​വി​തം ക​ര​ള​ലി​യി​പ്പി​ക്കു​ന്ന​താ​ണ്. മോ​ശം നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​വും താ​മ​സ​വും ഭ​ക്ഷ​ണ​വു​മാ​ണ് ഇ​വ​ർ​ക്ക് ത​ല​മു​റ​ക​ളാ​യി ല​ഭി​ക്കു​ന്ന​ത്. രോ​ഗ​മോ വി​വാ​ഹ​മോ വീ​ടു​നി​ർ​മാ​ണ​മോ വ​ന്നാ​ൽ വ​ട്ടി​പ്പ​ലി​ശ​ക്ക് ത​ല​വെ​ച്ചു​കൊ​ടു​ത്ത് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ​ലി​ശ​ഭാ​രം പേ​റേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഈ ​മ​നു​ഷ്യ​ർ. ഈ ​ദുഃ​സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​മൂ​ഹ​സേ​വ​ന​രം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ച സു​മ​ന​സ്സു​ക​ളു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന്റെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ‘സ​ഹൂ​ല​ത്’. ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും അ​വി​ടെ​ത്ത​ന്നെ​യു​ള്ള മ​നു​ഷ്യ​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ടു​ത്തി അ​വ​രു​ടെ ത​ന്നെ നി​ക്ഷേ​പം പ​ലി​ശ​യു​ടെ വി​ഷം പു​ര​ളാ​തെ പ​ര​സ്പ​രം പ​ങ്കു​വെ​ക്ക​ലാ​ണ് സ​ഹൂ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന പ്ര​വ​ർ​ത്ത​ന ത​ത്വം. സ്വ​യം​തൊ​ഴി​ലി​നും സം​രം​ഭ​ങ്ങ​ൾ​ക്കും അം​ഗ​ങ്ങ​ളു​ടെ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​തി​ലൂ​ടെ പ​ര​സ്പ​രം കൈ​ത്താ​ങ്ങാ​കും. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ​രു​ടെ​യും ഇ​സ്‍ലാ​മി​ക് ബാ​ങ്കി​ങ് വി​ദ​ഗ്ധ​രു​ടെ​യും നി​ര​ന്ത​ര​കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, ബാ​ങ്കി​ങ് നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യ രീ​തി​യി​ൽ സ​ഹു​ല​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ സൊ​സൈ​റ്റി നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​വ​ർ​ത്ത​നം. അ​തി​ൽ ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ലി​ശ വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ഇ​ല്ല എ​ന്നു​മാ​ത്രം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന മൈ​ക്രോ​ഫി​നാ​ൻ​സ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​നും അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നു​മു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മാ​യാ​ണ് സ​ഹൂ​ല​ത് നി​ല​കൊ​ള്ളു​ന്ന​ത്.

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടു​ബ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സ, പാ​ർ​പ്പി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ചെ​റു​കി​ട പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​കു​ന്ന മൈ​ക്രോ ഫി​നാ​ൻ​സ് സം​വി​ധാ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി സ്ഥാ​പി​ക്കു​ക​യാ​ണ് പ്ര​ധാ​ന​ല​ക്ഷ്യം. ​2010ൽ ​ന്യൂ​ഡ​ൽ​ഹി​യി​ൽ തു​ട​ക്കം​കു​റി​ച്ച സ​ഹു​ല​ത്തി​ന്റെ പ്ര​ഥ​മ പ്ര​സി​ഡ​ന്റ് മ​ല​യാ​ളി​യാ​യ, 2021ൽ ​വി​ട​പ​റ​ഞ്ഞ പ്ര​ഫ. കെ.​എ. സി​ദ്ധീ​ഖ് ഹ​സ​ൻ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി കൂ​ടി​യാ​യി​രു​ന്നു ഇ​ത്. 14 വ​ർ​ഷം കൊ​ണ്ട് സ​ഹൂ​ല​ത്തി​ന് കീ​ഴി​ൽ 61 ക്രെ​ഡി​റ്റ് കോ ​​ഓ​​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു. 113 ബ്രാ​ഞ്ചു​ക​ളി​ലാ​യി 3 ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ഇ​തു​വ​രെ 900 കോ​ടി​രൂ​പ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചു. വാ​ർ​ഷി​ക കാ​ലാ​വ​ധി തി​ക​ഞ്ഞാ​ൽ ഇ​വ അം​ഗ​ങ്ങ​ൾ​ക്കു ത​ന്നെ മ​ട​ക്കി​ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക. 2023 സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​മ്പോ​ൾ 262 കോ​ടി രൂ​പ​യാ​യി​രു​ന്നു ഈ ​സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ളി​ലെ നി​ക്ഷേ​പ ബാ​ക്കി​യി​രു​പ്പ്. 625 കോ​ടി രൂ​പ​യാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ലോ​ൺ ആ​യി ന​ൽ​കി​യ​ത്.

സ്വ​പ്ന​ല​ക്ഷ്യ​ങ്ങ​ൾ

അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം 100 പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​ട​ങ്ങു​ക എ​ന്ന​താ​ണ് സ​ഹൂ​ല​ത്തി​ന്റെ അ​ടു​ത്ത​ല​ക്ഷ്യം. നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​ർ വ​സി​ക്കു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശ്, ബി​ഹാ​ർ, ഛത്തീ​സ്ഗ​ഢ്, അ​സം, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, മ​ണി​പ്പൂ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​യ​ളി​ൽ കൂ​ടു​ത​​ൽ ഊ​ന്ന​ൽ ന​ൽ​കും. കോഴിക്കോട് ഹെഡ് ഓഫിസിന് പുറമേ മുക്കം, കുറ്റ്യാടി, ആലുവ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളാണ് സംഗമത്തിന് കേരളത്തിലുള്ളത്. യു.​പി.​ഐ ട്രാ​ൻ​സ്ഫ​ർ അ​ട​ക്ക​മു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ലി​ശ​ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​ന​ത്തെ മു​ഖ്യ​ധാ​ര സാ​മ്പ​ദ് വ്യ​വ​സ്ഥ​യോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​ണ്. എം.​ടി.​എം സം​വി​ധാ​നം, ഓ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ സ​ജ്ജ​മാ​ക്ക​ലും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. കേ​ന്ദ്ര​സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും അ​നു​​മ​തി​യോ​ടെ ഇ​തി​നു​ള്ള നീ​ക്കം ഊ​ർ​ജി​ത​മാ​ക്കും. ബാ​ങ്കു​ക​ളെ​യും പ്ര​ധാ​ന ധ​ന​കാ​ര്യ സം​വി​ധാ​ന​ങ്ങ​ളെ​യും പോ​ലെ പ​ലി​ശ​ര​ഹി​ത സാ​മ്പ​ത്തി​ക സം​വി​ധാ​ന​വും രാ​ജ്യ​ത്തെ ‘സി​സ്റ്റ​മി​ക്ക​ലി ഇം​പോ​ർ​ട്ട​ന്റ് സെ​ക്ട​ർ’ ആ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് സ​ഹൂ​ല​ത് സ്വ​പ്നം കാ​ണു​ന്ന ല​ക്ഷ്യം.

Tags:    
News Summary - Sahulat Microfinance Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT