കൊച്ചി: ക്രേസ് ബിസ്‌കറ്റ് പുതിയ രൂപത്തിലും രുചിയിലും വിപണിയിലെത്തുന്നു. ജി.സി.സി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണ സംരംഭമാണ് കോഴിക്കോട് ക്രേസ് ബിസ്‌കറ്റ് ഫാക്ടറി.
നൂതന സാങ്കേതിക വിദ്യയും പ്രമുഖ ഫുഡ് ടെക്‌നോളജിസ്റ്റുകൾ തയാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌കറ്റുകളുടെ പ്രത്യേകതയാണന്ന് ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചോവഞ്ചേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 22ഓളം രുചിഭേദങ്ങളുമായി വിപണിയിലെത്തുന്ന ക്രേസ് എല്ലാ മൂന്ന് മാസത്തിലും പുതിയ വേരിയന്റുകള്‍ പുറത്തിറക്കും.
കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി വ്യവസായ പാര്‍ക്കില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഫാക്ടറിയിലാണ് ഉല്‍പാദനം. വന്‍കിട ബിസ്‌കറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലാജി ഹൈര്‍മഗലൂരാണ് രുചിക്കൂട്ടുകള്‍ രൂപപ്പെടുത്തുന്നതും പ്രൊഡക്ഷന്‍ യൂനിറ്റിന് നേതൃത്വം നല്‍കുന്നതും ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് വി.എ. ശ്രീകുമാർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.