തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈജീൻ റേറ്റിങ്ങുള്ള ഹോട്ടലുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിലുള്ള ‘ഈറ്റ് റേറ്റ് ആപ്’ ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്. ഭക്ഷണ ശാലകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഹോട്ടലുകളിലെ ഭക്ഷണം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള പോർട്ടൽ മൂന്നു ദിവസത്തിനകം സജ്ജമാകും. കേരളം സുരക്ഷിത ഭക്ഷണയിടം എന്ന ലക്ഷ്യത്തോടെ തട്ടുകടകൾ ഉൾപ്പെടെ ഭക്ഷ്യശാലകളെ ഉൾപ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി നടപ്പാക്കി.
നാലിടങ്ങളിൽ ഇത് ആരംഭിച്ചു. കൂടുതൽ സ്ട്രീറ്റുകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.