കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.സമീപത്തെ കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജിന് പിന്നിൽ ഒളിച്ചപ്പോൾ ഷോക്കേറ്റാണ് കുട്ടി മരിച്ചത്.വീടുകൾക്കുള്ളിലെ വയറിങ്ങിന്‍റെ ഗുണമേന്മ ഉറപ്പാക്കുന്നതിലേക്കാണ് ഇൗ സംഭവം ചൂണ്ടിക്കാട്ടുന്നത്.
- വീട്ടിലെ എർത്തിംഗ് സംവിധാനത്തിന്‍റെ നിർമാണവും പരിപാലനവും വളരെ പ്രധാനമാണ്. എർത്തിംഗ് കാര്യക്ഷമമാണെന്ന് നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഒരു അംഗീകൃത വയർമാൻ/ ഇലക്ട്രീഷ്യന്‍റെ സഹായം തേടാം.
- ത്രീ പിൻ പ്ലഗുകൾ വഴി മാത്രമേ ഇസ്തിരിപ്പെട്ടി, റഫ്രിജറേറ്റർ (ഫ്രിഡ്ജ്) തുടങ്ങിയ ലോഹ കവചമുള്ള ഉപകരണങ്ങൾ വൈദ്യുതിയുമായി ബന്ധിപ്പിക്കാവു. ഏതെങ്കിലും കാരണവശാൽ വൈദ്യുതി ലീക്കായി ലോഹകവചത്തിലേക്കെത്തിയാൽ മൂന്നാമത്തെ പിന്നിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുകയും ഫ്യൂസ് പോകുന്നതിലൂടെയോ എം.സി.ബി ട്രിപ്പാകുന്നതിലൂടെയോ സുരക്ഷ ഉറപ്പാകുകയും ചെയ്യും.
- വൈദ്യുതാഘാതമേൽക്കുമ്പോൾ ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലായാണ് മരണം സംഭവിക്കുന്നത്. സാധാരണ നിലയിൽ 30 മില്ലി ആമ്പിയറിന് മുകളിൽ വൈദ്യുതി ശരീരത്തിലൂടെ കടന്നു പോകുമ്പോഴാണ് അത് മാരകമാകുന്നത്. വീടുകളിലെ മെയിൻ സ്വിച്ചിനു സമീപം നിർബന്ധമായും എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ELCB) അഥവാ റെഡിഡുവൽ കറന്‍റ് സർക്യൂട്ട് ബ്രേക്കർ (RCCB) സ്ഥാപിക്കുന്നതിലൂടെ ഷോക്കേറ്റുള്ള അപകടം ഒഴിവാക്കാനാകും. ഷോക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾതന്നെ ഈ ഉപകരണം സ്വയം ഓഫായി അപകടം ഒഴിവാക്കും. നിശ്ചിത ഇടവേളകളിൽ ELCB/RCCB യുടെ ടെസ്റ്റ് ബട്ടൺ ഓണാക്കി അവ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.