സേവ്യർ ചേട്ടന് തൃശൂരിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടമാണ്. വർഷം ഒന്നു കഴിഞ്ഞിട്ടും വീടു പണി കഴിയുന്നില്ലെന ്നും സൈറ്റ് വന്ന് നോക്കി വാസ്തുദോഷം പരിഹരിച്ചു തരണമെന്നും പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. വീട് ചെന്നുകണ ്ടപ്പോഴാണ് ദോഷം വാസ്തുവിനല്ല, പ്ലാനിലും പ്ലാനിങ്ങിലുമാണെന്ന് മനസിലായത്. കൂറ്റനൊരു വീടാണ്, മോഡലും കെ ാള്ളാം. സിവിൽ എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് ജോലി തേടി നിൽക്കുന്ന ഭാര്യാ സഹോദരിയുടെ മകനെയാണ് വീടിന് പ്ലാൻ വരക് കാൻ ഏൽപ്പിച്ചത്. പ്ലാനും ത്രീഡിയുമെല്ലാം അവൻ ഉഷാറി ചെയ്തുകൊടുത്തു. പ്ലാൻ ഇഷ്ടപ്പെട്ട് നിർമാണ പണികൾ തുടങ ്ങിയ സേവ്യർ ചേട്ടെൻറ വീട് വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയായില്ല.
വരവറിയാതെ വീട് നിർമിക്കാനിറങ്ങിയ തായിരുന്നു അവിടുത്തെ തെറ്റ്. എത്ര ബജറ്റിെൻറ വീടിനാണ് പ്ലാൻ ആവശ്യപ്പെട്ടതെന്ന് ചേദിച്ചപ്പോൾ തുക നോക്കേണ്ട, നല്ല വീടാകണമെന്നാണ് പറഞ്ഞിരുന്നതെന്ന് സേവ്യർ ചേട്ടൻ സമ്മതിച്ചു. പ്ലാനിലല്ല, സേവ്യർ ചേട്ടെൻറ പ്ലാനിങ്ങിലാണ് തെറ്റുപറ്റിയതെന്ന് മനസിലാക്കാൻ അൽപനേരമെടുത്തു.
വീടിനായി അദ്ദേഹം 30 ലക്ഷത്തിലധികം ചെലവഴിച്ചു കഴിഞ്ഞിരുന്നു. പെയിൻറിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാകാൻ 20 ലക്ഷം കൂടി ചെലവഴിക്കേണ്ടി വരുന്ന ഘട്ടത്തിലാണ് വീടുള്ളതെന്നാണ് ചുമതലയുള്ള എഞ്ചിനിയർ അറിയിച്ചത്. നിർമാണം തടസപ്പെട്ടതോടെ ആ പയ്യനെ കാണുന്നുമില്ല- സേവ്യർ ചേട്ടെൻറ മുഖം മാറി. ചില പൊളിച്ച് നീക്കലുകളിലൂടെ വലിപ്പം കുറച്ച് കുറഞ്ഞ ചെലവിൽ വീട് പൂർത്തിയാക്കാൻ നിർദേശങ്ങൾ നൽകി മടങ്ങി.
പ്ലാനല്ല; പ്ലാനിങ് വേണം
വീടു നിർമിക്കുേമ്പാൾ ആദ്യം പ്ലാനല്ല തയാറാക്കേണ്ടത്. കൃത്യമായി ആസൂത്രണം ചെയ്യണം. നിങ്ങളുടെ സ്വപ്ന വീട് നിർമിക്കാനൊരുങ്ങുേമ്പാൾ അതിന് എത്ര ചെലവ് വരും, സമ്പാദ്യമായി എത്ര തുകയുണ്ട്, മറ്റു മാർഗങ്ങളിലൂടെ എത്രകൂടി തുക കണ്ടെത്താം എന്നിവയിൽ വ്യക്തതയുണ്ടാകണം. കൂടാതെ വീട് എത്ര വലിപ്പം വേണം, എത്ര മുറികൾ വേണം, ഏതു ശൈലി വേണമെന്നതിലും തീരുമാനമെടുക്കണം. ഇക്കാര്യങ്ങൾ കുടുംബവുമായി കൂടിയാലോചിച്ച് വ്യക്തമായ തീരുമാനമെടുത്ത ശേഷം മാത്രമേ പ്ലാനിലേക്കും നിർമാണ ഘട്ടത്തിലേക്കും നീങ്ങാവൂ.
വീടിനായി ഒരുങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബവുമായും കൂട്ടായ ചർച്ച അനിവാര്യമാണ്. തുക ലോൺ വഴി കണ്ടെത്തുന്നുണ്ടെങ്കിൽ അതിെൻറ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണം. മക്കൾക്ക് ലൈബ്രറി സ്പേസോ ജിമ്മോ ഹോം തീയേറ്ററോ വേണമെന്നുണ്ടാകും. എന്നാൽ നിങ്ങളുടെ ബജറ്റ് തുക കുറവാണെങ്കിൽ അത് അവരെ ബോധിപ്പിക്കണം. പരിചയവും വൈദഗ്ധ്യവുമുള്ള എഞ്ചിനിയറുമായി സംസാരിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ കയ്യിലുള്ള തുകക്ക് ഉൾപ്പെടുത്താൻ കഴിയുമോയെന്ന് ചോദിച്ച് മനസിലാക്കണം. പലതിനും ബദലുകൾ ഒരുക്കാനും കഴിവുള്ള ആർക്കിടെക്കുകളുണ്ട്. അത്തരം സാധ്യതകൾ നിങ്ങൾ മനസിലാക്കണം.
ബജറ്റും റിക്വയർമെൻറും വ്യക്തമായി അറിയാതെ വീട് നിർമിക്കാൻ ഇറങ്ങുന്ന പലരും ചതിയിൽപ്പെട്ട് സേവ്യർ ചേട്ടെൻറ ഗതിയിലെത്താറുണ്ട്. താൻ നിർമിച്ചത് എന്ന പേരിൽ വ്യത്യസ്ത ശൈലിയിലുള്ള വലുതും ഭംഗിയുള്ളതുമായ വീടുകളുടെ ഫോട്ടോ അവതരിപ്പിച്ചാണ് പല എഞ്ചിനിയർമാരും കോൺട്രാക്ടർമാരും ക്ലയൻറുകളെ വീഴ്ത്താറുള്ളത്. അയൽപക്കകാരെൻറ വീടിനേക്കാൾ ഭംഗിയുള്ള വീടല്ല നിങ്ങൾ സ്വപ്നം കാണേണ്ടത്. നിങ്ങൾക്ക് ബാധ്യതയാകാത്ത, ആവശ്യങ്ങൾക്ക് ഉതകുന്ന, കുടുംബാംഗങ്ങൾക്കുള്ള സൗകര്യങ്ങളുള്ളതാകണം ആ സ്വപ്ന ഭവനം.
വരുമാനം അറിയാതെ വീട് നിർമിച്ചാൽ ആജീവനാന്തകാലം അത് ബാധ്യത തന്നെയാകും. നിർമാണം പൂർത്തികരിച്ചു കഴിഞ്ഞാലും മെയിൻറനസ് ചെലവുകൾ പോലുള്ളവ തലവേദന സൃഷ്ടിക്കും. ചെലവ് കുറഞ്ഞതും, ഉറപ്പുള്ളതും, ഭംഗിയുള്ളതുമായി പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമായ വീടുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
പ്രസൂൻ സുഗതൻ
ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ
കോട്ടയം 9946419596
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.