കെട്ടിട നിർമ്മാണമായാലും ജീവിതമായാലും അടിത്തറ നന്നാകണം എന്ന് പറയാറുണ്ട്. ആദ്യകാലങ്ങളിൽ വീട് നിർമ്മിക്കുമ് പോൾ ഒരു നില ആദ്യം പണിയും. പിന്നീട് എട്ടോ പത്തോ വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ അടുത്ത നില എന്നിങ്ങനെ സാമ്പത്തിക സ ്ഥിതി വെച്ച് അനുസരിച്ചുള്ള നിർമ്മാണമായിരുന്നു നടന്നിരുന്നത്. ഭാവിയിൽ ഒന്നാംനില പണിയാം എന്നുള്ളവർ ‘തറ കുറച്ച ു സ്ട്രോങ്ങ് ആയിക്കോട്ടെ’ എന്ന് കരാറുകാരനോട് പറഞ്ഞിരുന്ന ആ കാലത്തുനിന്ന് നിർമ്മാണം ഒരുപാട് മാറിയിരിക്കുന് നു.
കയ്യിലുള്ള പണം കുറവാണെങ്കിലും തെൻറ ആഗ്രഹങ്ങളെല്ലാം ഉൾക്കൊള്ളുന്ന വീടിനു വേണം എന്ന തീരുമാനവുമായാണ ് ഇന്ന് ഓരോ മലയാളിയും വീട് നിർമ്മിക്കാൻ ഇറങ്ങുന്നത്. ടൗണിൽ വലിയ വിലകൊടുത്തു വാങ്ങിയ ചെറിയ പ്ലോട്ടിൽ ഇരുനില പണ ിയുമ്പോൾ അതിന് മുകളിൽ ഒരു നില കൂടി ഭാവിയിൽ ചെയ്യാൻ കൂടി കണക്കാക്കിയാണ് ഇന്നത്തെ ഫൗണ്ടേഷൻ.
ഫൗണ്ടേഷൻ ചെയ ്യുേമ്പാൾ ശ്രദ്ധിക്കേണ്ടത്
തറപണിയുന്നതിന് മുമ്പ് വീടിെൻറ വലുപ്പമനുസരിച്ച് അവിടുത്തെ സോയിൽ ട െസ്റ്റ് കൂടി നോക്കി ഏത് ഫൗണ്ടേഷനാണ് വേണ്ടതെന്ന് തീരുമാനിക്കാവുന്നതാണ്. നല്ല ഉറപ്പുള്ള സ്ഥലങ്ങളിൽ നോർമൽ ഫൗണ്ട േഷനായി കരിങ്കൽ ഉപയോഗിച്ച് ചെയ്യാം. എന്നാൽ മണ്ണ് ബലമില്ലാത്തതാകുേമ്പാൾ കരാറുകാരെൻറ മാത്രം ധൈര്യത്തിൽ ഏ തു ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കരുത്. സ്ഥലം സ്ട്രെക്ച്ചറൽ എഞ്ചിനീയറെ കാണിച്ച് അദ്ദേഹം നിർദ്ദേശിക്കുന്ന രീതിയിൽ ചെയ്യുന്നതാണ് നല്ലത്.
വളരെ മോശം മണ്ണാണ് നമുക്ക് പൈൽ അടിക്കേണ്ടിവരുമെന്ന് ചിലർ മുൻകൂട്ടി പറയാറുണ്ട്. എന്നാൽ സ്ട്രെക്ച്ചറൽ എഞ്ചിനീയർ പരിശോധിച്ചാൽ ചിലപ്പോഴത് കോളം ഫൂട്ടിങ് ഫൗണ്ടേഷനായി ഒതുക്കാൻ സാധിച്ചേക്കാം. ഇത് വീട് ഉണ്ടാക്കുന്ന ആളുകളെ സംബന്ധിച്ച് ചെലവ് കുറക്കാനുള്ള ഒരു മാർഗവും സുരക്ഷിതവുമാണ്.
റാൻഡം റൂബിൾ ഫൗണ്ടേഷൻ
സാധാരണയായി കേരളത്തിലെ വീടുകളുടെ അടിത്തറ കരിങ്കല്ല് ഉപയോഗിച്ചാണ് ചെയ്തുവരുന്നത്. ഇരുനില വീടിന് 60 x 60 cm ഫൗണ്ടേഷനും 45 x 45 cm ബേസ്മെൻറും എന്ന കണക്കിലാണ് ചെയ്യുന്നത്. പ്ലിന്ത് ബീം അഥവാ ബെൽറ്റ് ചെയ്യുന്നവർ ആ കനം ബേസ്മെൻറ് കുറച്ചു ചെയ്യുന്നു. രണ്ടടി ( 60cm ) ഫൗണ്ടേഷൻ ആഴം എടുക്കുേമ്പാൾ ശ്രദ്ധിക്കേണ്ടത് ഭൂമിയുടെ നിലവിലുള്ള ലെവലിൽ നിന്നാണ് കുഴി എടുക്കേണ്ടതെന്നതാണ്. വീടിനോട് ചേർന്ന റോഡ് ഒരടി ഉയർന്നാണ് നിൽക്കുന്നതെങ്കിൽ ഈ ഫൗണ്ടേഷൻ അളവ് മൂന്നടിയാകും എന്ന് മനസിലാക്കുക. ഭാവിയിൽ റോഡ് ഉയരും എന്നുകൂടി കണ്ട് ഗ്രൗണ്ട് ലെവൽ ഉയർത്തി ഫൗണ്ടേഷൻ ചെയ്യുകയാണെങ്കിൽ പിന്നീട് പ്ലോട്ടിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
കരിങ്കല്ലുകൊണ്ട് ഫൗണ്ടേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അളവുകൾ തന്നെയാണ്. ഡിസൈനർ നൽകിയ അളവുകൾ കുറ്റിയടിച്ചു ചരട് കെട്ടി വെച്ചത് ആണെങ്കിലും കുഴി എടുക്കുന്ന സമയം ഇതിൽ പലതും ഇളകി പോകാറുണ്ട്. ഇത് വളരെ ശ്രദ്ധ്യയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. രണ്ടോ മൂന്നോ തവണയെങ്കിലും അളവുകൾ പരിശോധിക്കുക. പാതുകം ചെയ്തു കഴിഞ്ഞു ബേസ്മെൻറ് ചെയ്യുമ്പോൾ വീണ്ടും അളവുകൾ ശരിയാണോ എന്ന് നോക്കേണ്ടത് ആവശ്യമാണ്.
ഡ്രൈ പാക്കിങ് രീതിയിൽ ചെയ്യുമ്പോൾ ചെലവ് ചുരുങ്ങും. ഫൗണ്ടേഷനു ഉപയോഗിക്കുന്ന കല്ലുകൾ കഴിയുന്നതും വലിയ പാറ കല്ലുകൾ തന്നെ ഉപയോഗിക്കുക. കല്ലുകൾക്കിടയിൽ ഉള്ള ഗ്യാപ്പ് നല്ല ചീളുകൾ തിരഞ്ഞെടുത്തു പാക്ക് ചെയ്യണം. ഏറ്റവും നന്നായി സീറ്റിംഗ് കിട്ടുന്ന രീതിയിൽ കെട്ടിപ്പടുക്കാൻ ശ്രമിക്കുക. ഡ്രൈപാക്ക് ചെയ്യാൻ മണലാണ് ഏറ്റവും നല്ലത്. എന്നാൽ മണൽ കിട്ടാനുള്ള പ്രയാസം കാരണം എം സാൻഡ് ഉപയോഗിച്ച് പാക്ക് ചെയ്യേണ്ടി വരുന്നുണ്ട്. ഇത് അധിക ചെലവ് വരുത്തും എന്ന കാര്യത്തിൽ സംശയമില്ല.
ക്വാറി വേസ്റ്റ് ( പാറ പൊടി ), റെഡ് എർത്ത് ( ചുകന്ന മണ്ണ് ), േപ്ലാട്ടിൽ തന്നെ നിലവിലുള്ള മണ്ണ് തുടങ്ങിയവ ഉപയോഗിച്ച് ഡ്രൈപാക്ക് ചെയ്യുന്നവർ ഉണ്ട്. ചെലവ് ചുരുക്കുക എന്ന ഉദ്ദേശത്തിൽ ചെയ്യുന്ന ഇത്തരം നിർമ്മാണങ്ങൾ ശരിയായ രീതിയല്ല. പാറപ്പൊടി, മണ്ണ് തുടങ്ങിയവ വെള്ളം അടിക്കുമ്പോൾ അടിയിലേക്ക് ഇറങ്ങാതെ ചളി കെട്ടാൻ സാധ്യത ഉണ്ട്. ഇതുമൂലം കല്ലുകൾക്കിടയിൽ ഗ്യാപ്പുകൾ ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.
പാതുകം ഡ്രൈപാക്ക് ചെയ്തു കഴിഞ്ഞാൽ ഒരു സീസൺ മഴ കൊണ്ട് സെറ്റായശേഷം മാത്രമേ ചുമർ കെട്ടാൻ പാടൂയെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാൽ ഏറ്റവും നന്നായി വെള്ളം അടിച്ച് ഡ്രൈപാക്ക് ചെയ്താൽ ഒരു തരി മണൽ ഇറങ്ങാൻ സ്ഥലം ഉണ്ടെങ്കിൽ അത് ഇറങ്ങി സെറ്റാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
തറ കെട്ടുമ്പോൾ മുഴുവനായി സിമൻറിൽ തന്നെ കെട്ടണം. ചിലർ മണ്ണിറക്കി ടൈറ്റ് ആക്കി മുൻവശവും മുകൾവശവും മാത്രം സിമൻറ് മോർട്ടർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അശാസ്ത്രീയമായ ഇത്തരം നിർമ്മാണങ്ങൾ ഒഴിവാക്കുക.
തറ വെട്ടുകല്ലുകൊണ്ടു കെട്ടുന്നതും കണ്ടുവരാറുണ്ട്. സ്വാഭാവികമായും കരിങ്കല്ലിെൻറ ഉറപ്പ് വെട്ടുകല്ലിന് ഉണ്ടാകില്ല. മറ്റൊരു ദോഷം വെട്ടുകല്ല് മണ്ണിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് ചുമരിലേക്ക് നനവ് ( ഡംപ്നെസ് ) ഉണ്ടാക്കും എന്നതാണ്. വെട്ടുകല്ലിന് മുകളിൽ പ്ലിന്ത് ബീം ഉണ്ടെങ്കിൽ ഒരു പരിധിവരെ ഈർപ്പം വലിച്ചെടുക്കുന്നത് തടയാനാകും.
ബേസ്മെൻറ് കെട്ടുമ്പോൾ ടോയ്‌ലറ്റ് പൈപ്പുകൾ പോകാനുള്ള ഒഴിവ് നേരത്തെ ഇട്ടുവെച്ചാൽ പിന്നീട് ഒരു കുത്തിപൊളി ഒഴിവാക്കാവുന്നതാണ്.
45 cm വീതിയുള്ള ബേസ്മെൻറിനു അതെ വീതിയിൽ കനം കുറച്ച് ബെൽറ്റ് വാർക്കുന്നവർ ഉണ്ട്. അതിനേക്കാൾ നല്ലത് ചുമരിെൻറ വീതി കണക്കാക്കി ബെൽറ്റ് ചെയ്യുന്നതാണ്. 20cm x 15 cm സൈസിൽ ഉള്ള ബെൽറ്റ് 10mm കമ്പി നാലെണ്ണം ഉപയോഗിച്ച് ചെയ്താൽ ബെൽറ്റ് സ്‌ട്രോങ് ആയിരിക്കും. അടിത്തറയുടെ ഉറപ്പ് കൂടാൻ ഇത്തരത്തിൽ ബെൽറ്റ് കൂടി ആവശ്യമാണെന്ന് മനസ്സിലാക്കി കെട്ടുറപ്പോടെ ഫൗണ്ടേഷൻ ചെയ്താൽ നാളെ ഇതേകുറിച്ചോർത്ത് വ്യാകുലപ്പെടേണ്ടി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.