മനോഹരമായൊരു പൂേന്താട്ടം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, സ്ഥലത്തിെൻറ പരിമിതിയും ഫ്ലാറ്റിലെ ജീവിതവുമെല്ലാം അതിനൊരു തടസ്സമാകുേമ്പാൾ അവിടെയാണ് പ്ലാന്റ്സ്കേപ്പിങ്ങ് (plantscaping) എന്ന ഇൻഡോർ ഗാർഡനിങ്ങിെൻറ പ്രസക്തി. വീടിെൻറ മുറ്റം ചെടികൾകൊണ്ട് മനോഹരമാക്കുന്നപോലെ തന്നെ വീടിെൻറ അകത്തളവും പച്ചപ്പുകൊണ്ട് അലങ്കരിക്കുന്നത് ഇന്ന് സജീവമാണ്.
കണ്ണിനും മനസ്സിനും ഒരേപോലെ കുളിർമയേകുന്ന ഇത്തരം ഇൻഡോർ ഗാർഡനിങ് ഒരുപാട് ഇഷ്ടമാണെങ്കിലും പലരെയും ഇതിൽനിന്ന് പിന്നോട്ടു വലിക്കുന്ന ചില കാരണങ്ങളുണ്ട്. വേണ്ടത്ര സമയമില്ലായ്മ, മുറികളുടെ വലിപ്പക്കുറവ്, വീടിനുള്ളിലെ വെളിച്ചക്കുറവ്, ചെടികൾ അകത്തുവെച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന അബദ്ധധാരണ, ചെടികളുടെ ശരിയായ പരിചരണത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ഏതൊക്കെ ചെടികൾ അകത്തുവെക്കാം എന്ന ആശയക്കുഴപ്പം തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പുറകിലുണ്ട്.
എന്നാൽ, നമ്മുടെ വീടിന് ഭംഗിയും ജീവനും തരാൻ പറ്റുന്ന പച്ചപ്പ് എന്ന ആഗ്രഹത്തിന് സമയക്കുറവോ സ്ഥലത്തിെൻറ പരിമിതിയോ ഒരു തടസ്സമാകുന്നില്ല എന്നതാണ് യാഥാർഥ്യം. ആവശ്യമില്ലാത്ത സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കുകയാണ് അതിലേക്കുള്ള ആദ്യ ചവിട്ടുപടി.
അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
അകത്തളങ്ങൾക്ക് ജീവൻ പകരാൻ സഹായിക്കുന്ന പച്ചപ്പ് എന്ന മനോഹരമായ സ്വപ്നം പ്രാവർത്തികമാക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സാധാരണയായി ചെടികളെ നമുക്ക് ഇൻഡോർ പ്ലാന്റ്സ്, ഔട്ട്ഡോർ പ്ലാന്റ്സ്, ഇൻഡോറിലും ഔട്ട്ഡോറിലും ഒരേപോലെ അതിജീവിക്കാൻ കഴിയുന്നവ എന്നിങ്ങനെ തരംതിരിക്കാം.
വളരെ പരിമിതമായ സൂര്യപ്രകാശത്തിൽ വീടിനുള്ളിൽ വളർത്തിയെടുക്കാൻ പറ്റുന്ന ചെടികളാണ് ഇൻഡോർ പ്ലാൻറ്സ് വിഭാഗത്തിൽപെടുന്നത്.അനാവശ്യമായ മാനസിക പിരിമുറുക്കങ്ങളെ കുറക്കാൻ കഴിവുള്ള കണ്ണിന് കുളിർമയേകുന്ന, വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഇത്തരം ചെടികൾ ഏറ്റവും കുറഞ്ഞ ചെലവിൽ വീടിെൻറ അകത്തളം മനോഹരമാക്കുന്നവയാണ്.
തൂക്കിയിടാൻ പറ്റുന്ന തരത്തിലുള്ള ഹാങ്ങിങ് പ്ലാൻറ്സ്, ഭിത്തിയിൽ ചേർത്ത് തൂക്കിയിടുന്ന വാൾ ഹാങ്ങിങ് പ്ലാൻറ്സ്, ടേബിളിെൻറ പുറത്ത് സെറ്റ് ചെയ്യാൻ പറ്റുന്ന ടേബിൾടോപ് പ്ലാൻറ്സ് തുടങ്ങിയവയാണ് സ്ഥലത്തിന് പരിമിതിയുള്ളവർ തെരഞ്ഞെടുക്കുന്നത്.
സമയം വേണ്ടത്ര ചെലവഴിക്കാൻ ഇല്ലാത്തവർക്കും ജോലിക്കാരായവർക്കും യോജിക്കുന്നത് വാട്ടർ പ്ലാൻറ്സ് ഇനത്തിൽപെടുന്നവയാണ്.നനക്കാൻ സമയം കുറവാണെങ്കിലോ നനക്കാൻ മറന്നുപോയാലോ, കുറച്ചുദിവസം വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നാലോ ഇത്തരം ചെടികൾ നശിച്ചുപോകുമെന്ന പേടിയും വേണ്ട.
ചിലരുടെയെങ്കിലും മനസ്സിൽ ഇന്നും നിലനിൽക്കുന്ന ചില അബദ്ധധാരണകളിൽ പ്രധാനപ്പെട്ട ഒന്നാണ് അകത്തുവെക്കുന്ന ചെടികൾ പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡ് ശ്വസിക്കുന്നതുമൂലം നമുക്കുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ. ഒരു മനുഷ്യൻ പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡിെൻറ അളവിെൻറ ഏകദേശം നൂറിൽ ഒന്നു മാത്രമാണ് ഒരു പ്ലാൻറ് പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡിെൻറ അളവ് എന്ന് മനസ്സിലാക്കുക.
തുടക്കക്കാർക്ക് ഇതാണ് ബെസ്റ്റ്
ആദ്യമായി ചെടികൾ അകത്തുവെക്കുന്നവർ അധികം പരിചരണം വേണ്ടാത്തത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതുപോലെ ചെടികൾ നടാൻ ഉപയോഗിക്കുന്ന പോട്ടിങ് മിശ്രിതത്തിൽ ചകിരിച്ചോറ് (Cocopeat) ഉൾപ്പെടുന്നത് മണ്ണിെൻറ കട്ടി കുറക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇതുമൂലം ചെടിക്ക് വേണ്ടിവരുന്ന വെള്ളത്തിെൻറ അളവും കുറയുന്നതാണ്.
തുടക്കക്കാർക്ക് ഇടയിൽ സംഭവിക്കുന്നത് അമിതമായ വെള്ളപ്രയോഗം (over watering), വെള്ളം നൽകുന്നതിലെ കുറവ് (under watering), അമിതമായ പരിചരണക്കൂടുതൽ (overcaring) തുടങ്ങിയവയാണ് ചെടികൾ നശിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. വാങ്ങുന്ന ചെടിയുടെ പരിചരണത്തെപ്പറ്റി നഴ്സറിയിൽനിന്നു തന്നെ മനസ്സിലാക്കി പോരുന്നതാണ് ഏറ്റവും ഉത്തമം. വെളിച്ചത്തിെൻറ അളവ് തീരെ വേണ്ടാത്ത, വെള്ളം അൽപം കൂടിയാലോ കുറഞ്ഞാലോ നശിച്ചുപോകാത്ത ചെടികൾ തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും തുടക്കക്കാർക്ക് നല്ലത്. അത്തരത്തിൽ തുടക്കക്കാർക്ക് എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ചില ചെടികളെ നമുക്ക് പരിചയപ്പെടാം.
ഈ ചെടികളിൽ നിന്ന് തുടങ്ങാം
മണി പ്ലാൻറ് (േപാത്തോസ്)
ഇൻഡോർ പ്ലാൻറ് എന്നു കേൾക്കുേമ്പാൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യത്തെ ചെടിയാണ് പോത്തോസ് എന്നറിയപ്പെടുന്ന മണിപ്ലാൻറ്. പരിചരണം തീരെ ആവശ്യമില്ലാത്ത കൊച്ചുകുട്ടികൾക്ക് പോലും വളർത്തിയെടുക്കാൻ പറ്റുന്ന മണിപ്ലാൻറിന് ഒരുപാട് ഇനങ്ങൾ ഉണ്ട്.
നമുക്ക് കൂടുതൽ പരിചയം ഉള്ള, കിട്ടാൻ എളുപ്പമുള്ളതും ആയ ഗോൾഡൻ പോത്തോസ് എന്ന ഇനമാണ് വളർത്തിയെടുക്കാനെളുപ്പം. വീടിന് അകത്തും പുറത്തും വെയിലത്തും തണലത്തും ഏത് ഇരുട്ടിലും വരെ നമുക്ക് ഈ ഗോൾഡൻ പോത്തോസിനെ വളർത്താം. മണ്ണിലും സമയക്കുറവ് ഉള്ളവർക്ക് വെള്ളത്തിലും വളർത്താവുന്നതാണ്. മണ്ണിൽ വളർത്തുന്ന ഗോൾഡൻ പോത്തോസിന് ആഴ്ചയിൽ ഒരിക്കൽ ആവശ്യമായ വെള്ളം ഒഴിച്ചുകൊടുത്താൽ മതിയാകും. ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് അൽപം കൂടിയാലോ കുറഞ്ഞാലോ മുറിയിലെ വെളിച്ചത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടായാലോ ഒന്നും എളുപ്പത്തിൽ നശിച്ചുപോകാറില്ലാത്ത ഈ അലങ്കാര ചെടി തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമാണ്.
സ്നേക്ക് പ്ലാന്‍റ് (Sansevieria)
അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ള സ്നേക് പ്ലാൻറ് അഥവാ സാൻസേവിയേറിയ ഏത് മടിയന്മാർക്കും ജോലിത്തിരക്കുള്ളവർക്കും വളർത്താൻ പറ്റുന്ന ചെടിയാണ്.
കാരണം മാസത്തിൽ ഒരിക്കൽ മാത്രം വെള്ളം ഒഴിച്ചാലും ഒരു വളവും കൊടുത്തില്ലെങ്കിലും ഒരു പരിഭവവും കാട്ടാതെ വളരുന്നവയാണ് സ്നേക്ക് പ്ലാൻറിന്റെ ഏത് ഇനവും. മുറിക്കുള്ളിലെ വെളിച്ചക്കുറവോ കൂടുതലോ ഒന്നും കാര്യമായി ബാധിക്കാത്ത ഈ ചെടി വെള്ളത്തിലും മണ്ണിലും ഒരുപോലെ വളർത്താൻ പറ്റുന്നവയാണ്. ഇതിന്റെ ഇലകൾ മുറിച്ചെടുത്ത് വെള്ളത്തിലോ മണ്ണിലോ വെച്ചുകൊടുത്താൽ പുതിയ തൈകൾ മുളച്ചുവരും
സിങ്കോണിയം (Syngonium)
ചേമ്പിലയുടെ രൂപത്തിൽ കാണപ്പെടുന്ന സിങ്കോണിയം മണിപ്ലാൻറ് പോലെ തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടിയാണ്. ഒരുപാട് ഇനങ്ങളുണ്ടെങ്കിലും പച്ച നിറത്തിൽ കാണപ്പെടുന്ന ആരോ ഹെഡ് (Arrow head) എന്ന വിഭാഗം പരിചരണം ഏറ്റവും കുറഞ്ഞതും പ്രകാശത്തിന്റെ അളവ് കുറഞ്ഞാലും നന്നായി വളരുന്നവയാണ്.
വെള്ളത്തിലും മണ്ണിലും വളർത്താവുന്ന, വളത്തിന്റെ ആവശ്യവുമില്ലാത്ത ഇവ തുടക്കക്കാർക്ക് അനുയോജ്യമായ ചെടിയാണ്. മണ്ണിൽ വളർത്തുന്ന സിങ്കോണിയത്തിന് ആഴ്ചയിൽ രണ്ടുപ്രാവശ്യം ആവശ്യമായ വെള്ളം ഒഴിച്ചുകൊടുക്കുന്നതാണ് ഉത്തമം.
സ്പൈഡർ പ്ലാൻറ് (chlorophytum Comosum) )
സ്പൈഡർ പ്ലാൻറ് അഥവാ റിബൺ പ്ലാൻറിന് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ കഴിവുണ്ട്. ഇൻഡോർ പ്ലാൻറ്സ് വെക്കാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഒന്നും നോക്കാതെ അകത്തളത്തിലേക്ക് സ്വാഗതം ചെയ്യാവുന്ന പരിചരണം തീരെ കുറഞ്ഞ ഒരിനം ആണ് സ്പൈഡർ പ്ലാൻറ്.
വെള്ളം ധാരാളം ആവശ്യമുള്ള സ്പൈഡർ പ്ലാൻറ് മണ്ണിലും വെള്ളത്തിലും വളർത്താൻ പറ്റുമെങ്കിലും തുടക്കക്കാർക്ക് കൂടുതൽ ഉത്തമം വെള്ളത്തിൽ വെക്കുന്നത് തന്നെയാണ്.
ഫിലോഡെൻട്രൺ ബേൾ മാക്സ്
ചേമ്പിലയോട് രൂപസാദൃശ്യമുള്ള വീടിന്റെ അകത്തളങ്ങൾക്ക് ഒരുപാട് ഭംഗി കൂട്ടാൻ കഴിവുള്ള തിളക്കമുള്ള ഇലകളോടു കൂടിയ ഒട്ടും പരിചരണം ആവശ്യമില്ലാത്ത ഫിലോഡെൻട്രൺ ബേൾ മാക്സ് (Philodentron burle marx) എന്ന ഈ ചെടി ഒരിക്കലും തുടക്കക്കാരെ നിരുത്സാഹപ്പെടുത്തില്ല.
മുറിക്കുള്ളിലെ ഏതു വെളിച്ചത്തേയും സന്തോഷത്തോടെ സ്വീകരിക്കുന്ന ഈ ചെടി അൽപം വെള്ളം കൂടിയാലോ കുറഞ്ഞാലോ ഒന്നും നശിച്ചുപോകില്ല. വെള്ളത്തിൽ വെച്ചാലും മണ്ണിൽ വെച്ചാലും ഭംഗിയായി കാണപ്പെടുന്ന ഇവ വീടിന് പുറത്തും വളർത്താൻ പറ്റുന്നവയാണ്. വെള്ളം ഒഴിക്കാൻ മറന്നാലോ വളം കൊടുക്കാതിരുന്നാലോ പെട്ടെന്നൊന്നും നശിച്ചുപോകാത്ത ഇവയെ കൂടെ കൂട്ടാൻ തുടക്കക്കാർ മറക്കണ്ട കേട്ടോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.