വാടകക്ക് വീടെടുക്കുമ്പോള്‍ അത് പതിയെ സ്വന്തം വീടുപോലാകുന്നത് നമ്മളറിയാറില്ല. സ്വന്തം പോലെ സ്‌നേഹിച്ചുതുടങ്ങും നമ്മള്‍ ആ വീടിനെ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് വീട് മോടി കൂട്ടാന്‍ ആശയങ്ങള്‍ തിരഞ്ഞു തുടങ്ങുന്നത്.
വാടകവീടായതുകൊണ്ടുതന്നെ പരിമിതികളും ഏറെയാണ്. മാറ്റങ്ങള്‍ പലതിനും വീട്ടുടമയുടെ എതിര്‍പ്പായിരിക്കും മിക്കപ്പോഴും പ്രശ്‌നമായി വരാറ്. അങ്ങനെ വരുമ്പോള്‍ അവരെ ബുദ്ധിമുട്ടിപ്പിക്കാതെ തന്നെ വാടകവീടിനെ നമ്മുടെ ഇഷ്ടത്തിന് മാറ്റിയെടുക്കാന്‍ സാധിക്കും.
ചെറിയ ബജറ്റിൽ വലിയ ആനന്ദം
വാടക വീടായതുകൊണ്ടുതന്നെ അധികം പണം ചിലവാക്കി മോടികൂട്ടേണ്ട ആവശ്യമില്ല. പകരം സെക്കൻറ് ഹാൻറ് ഫർണിച്ചർ വാങ്ങാം. അവക്ക് ചെറിയ ചിലവിൽ നമ്മുടെ ഇഷ്ടത്തിന് പെയിൻറ് കൊടുക്കുകയുമാകാം.
അലമാരകള്‍ ഇന്ന് പലതരത്തിലുണ്ട്. ഓണ്‍ലൈനായി ചെറിയ ബഡ്ജറ്റില്‍ അലമാരകള്‍ വാങ്ങാം. ചിലപ്പോള്‍ സ്ഥലപരിമിതിയുള്ള വീടാണെങ്കില്‍ വലിയ ഫർണിച്ചറൊന്നും വാങ്ങി വക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഉപകാരപ്പെടുന്നവയാണ് ചെസ്റ്റ് ടോപ്പ് ഫർണിച്ചർ. ഭംഗി കൂട്ടാന്‍ അതിെൻറ പിടികളൊക്കെ മാറ്റി പകരം എത്‌നിക് ഡിസൈനുള്ളതോ ആൻറിക് ലുക്കുള്ളതോ ആയ പിടികള്‍ പിടിപ്പിക്കാം.
ചുമരില്‍ ആണി തറക്കുന്നതിനോടൊക്കെ താല്‍പര്യമില്ലാത്തവരാണെങ്കിൽ ട്രാൻസ്പരൻറ് ആയ ചുമരിന് പോറലേൽപിക്കാത്ത ഹുക്കുകള്‍ ചെറിയ വിലക്ക് ഇന്ന് വിപണിയിലുണ്ട് .
റൂമിന് ഒരു ബൊഹീമിയന്‍ ടച്ച് കൊടുക്കാന്‍ ഭംഗിയുള്ള ഡിസൈനിലുള്ള തുണികള്‍ക്ക് പറ്റും. അതിനു വേണ്ടി വീട്ടില്‍ ഉപയോഗിക്കാതെ മാറ്റിവെച്ച പഴയ ഷോളുകള്‍ ചുമരില്‍ തൂക്കാം. അതിനൊപ്പം ഒരു ചെറിയ ബുക്ക് ഷെല്‍ഫും ഒരു വലിയ കസേരയുമുണ്ടെങ്കില്‍ വീടിെൻറ ലുക്ക് തന്നെ മാറും.
പഴയ സാരികൊണ്ട് ഭംഗിയുള്ള കര്‍ട്ടന്‍ ഉണ്ടാക്കിയാല്‍ സ്ഥിരമായി നമ്മള്‍ എല്ലാ വീടുകളിലും കാണുന്ന കര്‍ട്ടനുകളുടെ മടുപ്പില്‍ നിന്നു രക്ഷപ്പെടാം
ലൈറ്റിങ് മൂഡ്
ഒരു റൂമില്‍ തന്നെ ഡിം ലൈറ്റുകളും പ്രകാശമുള്ള എല്‍.ഇ.ഡി ലൈറ്റുകളും വച്ചാല്‍ മൂഡിനനുസരിച്ച് റൂമിനെ മാറ്റാം. പ്രാധാനമായും ലിവിങ് ,ഡൈനിങ്ങ് സ്‌പേസിനാണ് ഇത് ഭംഗി. ചെറിയ ചിലവില്‍ ഭംഗിയുള്ള ലാേൻറണ്‍ നമുക്ക് തന്നെ ഉണ്ടാക്കാൻ സാധിക്കും.
കളർഫുൾ കുഷൻ
പല നിറത്തിലുള്ള കുഷനുകള്‍ റൂമിന് ഭംഗിയേകും. ഫാബ്രിക് പെയിൻറ് ചെയ്തതോ ആപ്ലിക് വര്‍ക്ക് ചെയ്തതോ ആയ കുഷന്‍ കവറുകള്‍ തയ്‌ച്ചെടുക്കാം. കുഷന്‍ കവറുകള്‍, ടേബിള്‍ റണ്ണര്‍ എന്നിവ കടയില്‍ നിന്ന് വാങ്ങാതെ ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടേതായ ഇഷ്ടങ്ങള്‍ അതില്‍ വരികയും വീടിന് വ്ത്യസ്തതയുമുണ്ടാകും.
അകത്തളത്തിൽ നിലത്തിരിക്കാം
അകത്തളത്തിന് ഭംഗി നൽകാൻ പരീക്ഷിക്കാവുന്ന മറ്റൊരു മാർഗമാണ് േഫ്ലാര്‍ സീറ്റിങ്. ഒരു ചെറിയ ബെഡെടുത്ത് നിലത്തു ഒരു വശത്തു ക്രമീകരിച്ചശേഷം അതിന് ചുറ്റും കുഷനുകളും ചെറിയ സ്റ്റൂളുകളുമൊക്കെ വെച്ചാല്‍ കാണാന്‍ തന്നെ രസമാണ്. അഥിതികള്‍ക്ക് സങ്കോചമില്ലാതെ വീട്ടുകാരുമായി ഇടപഴകാന് ഈ രീതി സഹായിക്കും.
ഇപ്പൊഴത്തെ ട്രെണ്ടാണ് മക്രമേം വോൾ ഹാങര്‍. ലിവിങ് റൂമിെൻറയും ബെഡ്റൂമിെൻറയുമെല്ലാം ചുവരലങ്കരിക്കാൻ മക്രമേം വോൾ ഹാങര്‍ തൂക്കിയിടാം. അതുകൊണ്ടുതന്നെ പ്ലാൻറ് ഹാങ്ങറുമുണ്ടാക്കാം.
ഫാമിലി ഫോട്ടോകള്‍ ഫ്രെയിം ചെയ്ത് കുറേയെണ്ണം ഒന്നിച്ച് ഒരു ഭാഗത്തെ ചുമരില്‍ തൂക്കിയാല്‍ ആ ചുമരിനെ ഹൈലൈറ്റ് ചെയ്യാം. ചുവരിൽ ആണിയടിക്കാതെ ഡബിൾ ടേപ്പ് അല്ലെങ്കിൽ ടു സൈഡ് ടേപ്പ് ഉപയോഗിക്കാം.
ഇങ്ങനെ എണ്ണിയാൽ തീരാത്ത നുറുങ്ങു വിദ്യകൾക്കൊണ്ടുതന്നെ വാടക വീടിനെ സുന്ദരമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.