നിറങ്ങൾ മാറ്റിയോ ഇൻറീരിയറിൽ മാറ്റങ്ങൾ വരുത്തിയോ വീടിന് മേക്ക് ഓവർ നൽകുന്നത് പുതുമയല്ല. എന്നാൽ പൊതുവേ അടുക്കളയുടെ കാര്യത്തിൽ ഈ ചിന്ത വരാറില്ല. ഇന്ന് അടുക്കളകൾ മോഡേണായി മാറി. വീട്ടിൽ ഏറ്റവും ശ്രദ്ധയും അഴകുമുള്ള ഇടമായി മാറിയിരിക്കുകയാണ് ന്യൂജെൻ അടുക്കളകൾ. പ്രിയപ്പെട്ട ഇടമെന്ന രീതിയിൽ അടുക്കള മേക്ക് ഓവർ ചെയ്യുന്നതിനെ കുറിച്ചും ഇനി ചിന്തിക്കാം.
- വീടിലെ മറ്റേതൊരു സ്ഥലത്തെയും പോലെ, അടുക്കളയിലും മോടിയുള്ള നിറം നൽകാം. സാധ ാരണയായി വൃത്തിയുള്ള ലുക്കിനായി ആളുകള്‍ വെള്ള, ക്രീം, മഞ്ഞ, ലാവന്‍ഡര്‍, ബേബി പിങ്ക് നിറങ്ങളാണ് തെരഞ്ഞെടുക്കാറുള ്ളത്. ഓറഞ്ച്, ചുവപ്പ് മിശ്രിതങ്ങള്‍ അടുക്കളക്ക് കൂടുതല്‍ ചുറുചുറുക്കും സ്‌റ്റൈലുമുള്ള അന്തരീക്ഷമുണ്ടാക്കും. മുഴുവനായും കടുംനിറങ്ങൾ നൽകുന്നതിന് പകരം ഒരുവശത്തെ ചുവരിന് മാത്രമായോ, ക്യാബിനറ്റുകളിലോ ഡ്രോയറുകളിലോ ഓറഞ്ച്, പച്ച, ചുവപ്പ്്, നീല തുടങ്ങിയ കടുംനിറങ്ങൾ നൽകി അടുക്കളക്ക് സ്പൈസി ലുക്ക് നൽകാം.
- തറ വൃത്തിയോടെ ഇരിക്കാൻ തടിയുടെ പാറ്റേണിലുള്ളതോ, ചാരനിറമോ, ക്രീംനിറത്തിലോ ഉള്ള ടൈലുകളാണ് അടുക്കളക്കായി തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഒരു മേക്ക് ഓവർ നൽകാൻ വർണാഭമായി പാറ്റേൺ ചെയ്ത ടൈലുകൾ ഉപയോഗിക്കാം. ഭംഗിയുള്ള പാറ്റേൺ ടൈലുകൾ ചുവരിന് നൽകുന്നതും അടുക്കളയുടെ അഴക് കൂട്ടും. തറയിലോ ചുവരുകളിലോ പാറ്റേൺ ടൈലുകൾ നൽകുേമ്പാൾ ബാക്കി ഭാഗത്തെ ന്യൂട്രൽ നിറങ്ങളിൽ വിടുന്നതാണ് നല്ലത്.
- അകത്തളത്തിൽ വിേൻറജ് ഘടകങ്ങൾ നൽകുന്നത് എല്ലായ്പ്പോഴും പ്രത്യേക ഭംഗി നൽകാറുണ്ട്. നിങ്ങളുടെ അടുക്കളക്കൊരു മേക്ക് ഓവർ നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വിേൻറജ് ഘടകങ്ങൾ പരീക്ഷിക്കാം. അടുക്കളയിലെ മോഡേൺ ഉപകരണങ്ങളുമായി ഇഴുകിചേരുന്ന തരത്തിലുള്ള വിേൻറജ് പാറ്റേൺ തെരഞ്ഞെടുക്കാം. അലങ്കാരങ്ങൾക്ക് ആൻറ്റീക് കശകൗശല വസ്തുക്കളും പാത്രങ്ങളുമെല്ലാം ഉപയോഗിക്കാം.
- അടുക്കളയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട വാചകങ്ങളും ചിത്രങ്ങളും ഉപയോഗിക്കാം. അടുക്കളയുടെ തീമിനും ശൈലിക്കും ചേരുന്ന അടർത്തി മാറ്റാവുന്ന തരത്തിലുളള വാൾപേപ്പറുകളും പരീക്ഷിക്കാം.
- വെളിച്ച വിതാനത്തിന് അടുക്കളയിൽ ഒരു പ്രധാന പങ്കുണ്ട്. അടുക്കളക്ക് സൗന്ദര്യാത്മക ആകർഷണത്തിനായി മനോഹരമായ പെൻഡൻറ് ലൈറ്റുകളോ ഷാൻഡിലിയറുകളോ നൽകാം.
- അടുക്കളയുടെ ഓരോ ഭാഗങ്ങളിലുമായി ലൈറ്റിങ് നല്‍കാവുന്നതാണ്. അടുക്കളയിലെ സീലിങ് കാബിനു താഴെയായി ചെറിയ എല്‍.ഇ.ഡി ലൈറ്റുകള്‍ നല്‍കാവുന്നതാണ്. എല്‍.ഇ.ഡി ലൈറ്റുകളുടെ വെളിച്ചം കൗണ്ടര്‍ടോപ്പിന്‍ പ്രതിഫലിക്കുന്നതിലൂടെ ആകര്‍ഷകമാകും.
തയാറാക്കിയത്: വി.ആർ ദീപ്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.