പുതിയ വീട് പണിയുക എന്ന് പറയുന്നത് അല്പം ചിലവേറിയ കാര്യം തന്നെയാണ്. എന്നാൽ ഒരു പഴയ വീട് പുതുക്കി പണിയുക എന്നത് താരതമ്യേന എളുപ്പമാണ്. ചെറിയ മിനുക്കുപണികൾ ഒക്കെ നടത്തിയാൽ പഴയ വീടിനെ പുതിയ വീട് പോലെ സുന്ദരമാക്കാൻ പറ്റും. വർഷങ്ങളായി ഗൾഫിൽ കഴിഞ്ഞിരുന്ന കുടുംബം നാട്ടിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിനൊത്ത് വീടിനും മാറ്റം ആവശ്യമായിരുന്നു. പഴയ വീടിന്‍റെ പ്രൗഡി നിലനിർത്തിക്കൊണ്ട് പുതുമയുടെ മോഡി കൊണ്ടുവരണമെന്നതായിരുന്നു പടിഞ്ഞാറ്റുമുറി ഷാജിയുടെയും കുടുംബത്തിന്‍റെയും ആവശ്യം. കോഴിക്കോട് പ്രവർത്തിക്കുന്ന കോബ് ആർച്ച് സ്റ്റുഡിയോസ് നിറം പകർന്ന ഷാജിയുടെ സ്വപ്നത്തിന് കുടുംബം നൽകിയ പേര് 'മേഘമൽഹാർ' എന്നായിരുന്നു.
ഹെക്സഗണൽ ആകൃതിയിൽ നിർമിച്ചിരിക്കുന്ന വീടിന്‍റെ ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും പ്ലംബിങ്, ലാൻഡ്സ്കേപ്പ് തുടങ്ങിയവയിലും മാറ്റം വരുത്തിയാണ് റിനോവേഷൻ പൂർത്തിയാക്കിയത്. പച്ചപ്പിനോട് ഇഴകിചേർന്ന് നിൽക്കുന്ന രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്.
സ്പാനിഷ് റിവൈവൽ തീമിലാണ് വീടിന്‍റെ പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. പുതുക്കി നിർമിക്കുന്ന സമയത്ത് ലഭ്യമായ ഉപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളെല്ലാം റീയൂസ് ചെയ്താണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഹെക്സഗണൽ ആകൃതിയിലായതിനാൽ ഉപയോഗശൂന്യമായ പല സ്പേസുകളെയും ഉപയോഗപ്രദമാക്കി മാറ്റുന്ന തരത്തിൽ റിനൊവേറ്റ് ചെയ്യാൻ ഡിസൈനർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ചൂട് കുറക്കാനായി റൂഫിൽ ട്രീറ്റ്മെന്‍റ് നടത്തിയിട്ടുണ്ട്. അതിന് മുകളിലായി ട്രസ് വർക്ക് ചെയ്ത ശേഷം സ്പാനിഷ് ഓടുകൾ വിരിച്ച് അവയെ മനോഹരമാക്കിയിട്ടുണ്ട്. സൺഷെയ്ഡുകൾക്ക് നീളം കൂട്ടി കാർ പോർച്ചാക്കി മാറ്റിയതും വീടിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
ചുമരുകൾ തട്ടി അവ എക്സ്റ്റെന്‍റ് ചെയ്താണ് ലിവിങ് റൂമിന്‍റെ മോഡി കൂട്ടിയിരിക്കുന്നത്. മുമ്പിലെ വലിയ ജനലുകളോട് ചേർന്ന് പ്ലാന്‍റർ ബോക്സും നൽകിയിട്ടുണ്ട്. സൈഡിലെ എക്സ്റ്റെൻഷൻ ഒരു കോർട്ട് യാർഡാക്കി മാറ്റി UPVC ജനലുകൾ നൽകിയിട്ടുണ്ട്. ഗ്രില്ലില്ലാതെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന ഒരു റിലാക്സിങ് സ്പേസ് ആയാണ് ഇതിനെ സജ്ജീകരിച്ചിരിക്കുന്നത്. ജനലുകൾക്ക് ടഫൻഡ് ഗ്ലാസും റിമോട്ടിൽ പ്രവർത്തിക്കുന്ന ഷട്ടറും നൽകിയിട്ടുണ്ട്.
കോർട്ടിയാർഡിന്‍റെ ചുവരുകൾക്ക് കരിങ്കല്ലിനെപ്പോലെയുള്ള സ്റ്റോൺ ക്ലാഡിങ് നൽകിയത് ഈ ഭാഗത്തെ പ്രകൃതിയുമായി കൂടുതൽ അടുത്തുനിൽക്കാൻ സഹായിക്കുന്നുണ്ട്. കോർട്ട് യാർഡിന്‍റെ അരികിലൂടെ ചെറിയ പാസേജ് നൽകി അവിടെ ഒരു ശുചിമുറിയും സജ്ജീകരിച്ചിട്ടുണ്ട്. മുൻഭാഗത്തേക്ക് എക്സ്റ്റെന്‍റ് ചെയ്ത ഫ്ലോറിൽ നാച്ചുറൽ വുഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ടീക്ക് വുഡ് വെനീറുകൊണ്ടുള്ള സീലിങ്ങും നൽകിയതോടെ ലിവിങ് റൂമിന് ഒരു എലഗെന്‍റ് ലുക്ക് കൊണ്ടുവരാൻ ഡിസൈനർക്ക് സാധിച്ചിട്ടുണ്ട്. ഷീർ കർട്ടൺ ആണ് റൂമിന് നൽകിയിരിക്കുന്നത്. ബീമുകൾ മറയ്ക്കാനായി വെനീർവെച്ച് പാനലിങ്ങും ചെയ്തിട്ടുണ്ട്. സി.എൻ.സി കട്ടിങ്ങിൽ ചെയ്ത അറബിക് കാലിഗ്രഫി വർക്കും മുറിയെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.
ഗോവണിപ്പടികൾക്ക് മാറ്റ് കൂട്ടാൻ ഹാൻഡ്റെയിലുകളിൽ ഗ്ലാസ് ആണ് നൽകിയിരിക്കുന്നത്. പടികളോട് ചേർന്നുള്ള ചുവരുകൾക്ക് സിമന്‍റ് ടെക്സ്ചറും നൽകിയിട്ടുണ്ട്. സ്റ്റെയറിന്‍റെ അടിയിലായാണ് സ്റ്റഡി ഏരിയ സജ്ജീകരിച്ചിരിക്കുന്നത്.
മൊറോക്കൻ ടൈലുകളാണ് വാഷിങ് ബേസിന്‍റെ ഭാഗത്ത് നൽകിയിരിക്കുന്നത്. ഡൈനിങ് ടേബിളിന് ഒരു വശത്തായി ബെഞ്ചും നാല് ചെയറുകളും നൽകിയിട്ടുണ്ട്. വെനീർ ഉപയോഗിച്ച് ഒരുക്കിയ സീലിങ്ങിൽ ഹാങ്ങിങ് ലൈറ്റ്സ് ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഡൈനിങ് റൂമിനും UPVC സ്ലൈഡിങ് വിൻഡോയാണ് നൽകിയിരിക്കുന്നത്. ഷീർ കർട്ടനാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിൽ നിന്നും വുഡനും ഗ്ലാസും ഉപയോഗിച്ചുള്ള ഹാൻഡ് റെയിലുകൾ ചേർത്ത് ഒരു അറ്റാച്ച്ഡ് ഡെക്ക് സ്പേസും ഒരുക്കിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്ലോറിലുള്ള രണ്ട് ബെഡ്റൂമികളിലൊന്ന് എക്സ്റ്റെന്‍റ് ചെയ്ത് വിശാലമാക്കിയിട്ടുണ്ട്. ഇവിടെയും പുറത്തെ ഗാർഡൻ കാണുന്ന രീതിയിൽ UPVC വിൻഡോയാണ് നൽകിയിരിക്കുന്നത്. പ്ലൈവുഡും വെനീറും ഉപയോഗിച്ച് നിർമിച്ച കട്ടിലകൾക്കൊപ്പം വെനീർ-മൈക്ക ഫിനിഷിൽ ചെയ്ത വാർഡ്റോബും മുറിയെ കൂടുതൽ സുന്രമാക്കുന്നുണ്ട്. ബെഡിന്‍റെ ഹെഡ്ബോർഡിൽ സിമന്‍റ് ടെക്സ്ച്ചർ ആണ് നൽകിയിരിക്കുന്നത്. ഫ്ലോറിൽ വുഡൻ ക്രിപ് ടൈലും നൽകിയിട്ടുണ്ട്.
അടുക്കള അക്രിലിക് ഫിനിഷിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കിച്ചൻ കാബിനറ്റിന് മുകളിൽ നാനോ വൈറ്റ് ആണ് നൽകിയിരിക്കുന്നത്. കിച്ചനിൽ ബ്രേക്ക്ഫാസ്റ്റ് ടേബിളും അതിന് മുകളിലായി ഹാങ്ങിങ് ലൈറ്റുകളും നൽകിയിട്ടുണ്ട്.
രണ്ടാം നിലയിലുള്ള ഹാളിലാണ് അയേൺ ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്. മുകളിലെ ബെഡ്റൂമിൽ നിന്ന് ബാൽക്കണി ഏരിയയും ഒരുക്കിയിട്ടുണ്ട്. മൾട്ടിമീഡിയ റൂമും മുകൾ നിലയിലാണ് സജ്ജമാക്കിയിരിക്കുന്നത്.
വർക്ക് ഫ്രം ഹോം ജോലികൾ വന്നാൽ സമാധാനപരമായി ചെയ്യാനും റിലാക്സ്ഡ് ആകാനും പാകത്തിന് വീടിന് പുറകിലായി ഒരു ഗസേബൊ നിർമിച്ചിട്ടുണ്ട്. ലൈബ്രറിഷെൽഫും, ടേബിളും, ചെയറിനും പുറമെ വർക്ക് ടേബിളും മുറിയിൽ ഒരുക്കിയിട്ടുണ്ട്. സ്പാനിഷ് ഓടുകളാണ് ഗസെബോയുടെ റൂഫിലും ഉപയോഗിച്ചിരിക്കുന്നത്.
For Details; Contact: COB Archstudio, Calicut, Ph:9745220422
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.