റിയാദ്: സൗദിയിലെ ലുലു ഹൈപർമാർക്കറ്റ് ശാഖകളിൽ ഡിജിറ്റൽ ഉൽപന്നങ്ങളുടെ സവിശേഷ വിൽപന മേള 'ലെറ്റ്സ് കണക്ട്' ആരംഭിച്ചു. റിയാദിലെ അത്യാഫ് മാളിൽ ഒരുക്കിയ ചടങ്ങിൽ സൗദിയിലെ സാങ്കേതിക രംഗത്തെ പ്രമുഖ വെർച്വൽ ഇൻഫ്ലുവൻസർ സഅദ് അൽദാവി മേള ഉദ്ഘാടനം ചെയ്തു.
ജൂൺ 24 മുതൽ ജൂലൈ അഞ്ച് വരെ സൗദിയിലുടനീളമുള്ള ലുലു ഔട്ട്ലെറ്റുകളിൽ നടക്കുന്ന മേളയിൽ മുൻനിര ബ്രാൻഡുകളിലുള്ള സ്മാർട്ട് ഫോണുകളും അനുബന്ധ ഉൽപന്നങ്ങളും ഏറ്റവും ആദായകരമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഏറ്റവും മികച്ച വിലക്കിഴിവ്, തത്സമയ വിൽപന ഇടപാടുകൾ, ഓൺലൈൻ ഷോപ്പിങ് ഓഫറുകൾ എന്നിവയാണ് മേളയുടെ സവിശേഷതകൾ.
സ്വന്തം ഫോണുകളും കാമറകളും അനുസാരികളും അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കൾ അവസരമായി കാണുന്ന സമ്മർ സീസണിലാണ് ഏറ്റവും ജനകീയമായ 'ലെറ്റ്സ് കണക്ട്' ഡിജിറ്റൽ മേള ആരംഭിച്ചതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.