ദുബൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം 'വിക്രമിന്‍റെ' ട്രെയിലർ ബുർജ് ഖലീഫയിൽ. പ്രദർശനം നേരിൽ കാണാൻ കമൽഹാസനും എത്തിയതോടെ ആരാധകർ ആവേശത്തിലായി. ബുധനാഴ്ച രാത്രിയായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ ബുർജ് ഖലീഫയിൽ തെളിഞ്ഞത്. വെള്ളിയാഴ്ച നടക്കുന്ന വേൾഡ് വൈഡ് റിലീസിന്‍റെ ഭാഗമായാണ് കമൽ ഹാസൻ ദുബൈയിൽ എത്തിയത്.
ട്രെയിലർ കാണാൻ നിരവധി ആരാധകരാണ് ബുർജിന് താഴെ അണിനിരന്നത്. അഡ്രസ് ഡൗൺ ടൗണിന്‍റെ മുകളിലെത്തിയ കമൽ ഹാസൻ ആരാധകരെ അഭിവാദ്യം ചെയ്തതോടെ അവർ ആവേശക്കൊടുമുടിയിലായി. 'വിക്രം വിക്രം' എന്ന ആർപ്പുവിളികളോടെയാണ് അവർ ട്രെയിലർ ഏറ്റെടുത്തത്.
സിനിമകളുടെ നിലവാരത്തിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നും സാങ്കേതിക വിദ്യയുടെ വളർച്ച അവിശ്വസനീയമാണെന്നും കമൽഹാസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 15 വർഷം മുമ്പ് സിനിമ സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോമുകൾ സിനിമക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.