അബൂദബി: അബൂദബി കേരള സോഷ്യൽ സെന്‍റർ വിഷു -ഈസ്റ്റർ- ഈദ് ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സോഷ്യൽ സെന്‍റർ ബാലവേദി, വനിതാ വിഭാഗം, കലാവിഭാഗം എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി. വിഷുക്കണി, ഉയർത്തെഴുന്നേൽപ്പ്, ദഫ്, കോൽക്കളി, നൃത്തം, ഗാനങ്ങൾ എന്നിവ കോർത്തിണക്കിയ പ്രത്യേക പരിപാടിയും ഒരുക്കിയിരുന്നു.
കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് വി.പി കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. വനിതാവിഭാഗം കൺവീനർ ജിനി സുജിൽ, ആക്ടിങ് ജനറൽ സെക്രട്ടറി എം. ശശികുമാർ സംസാരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല സ്വാഗതവും ലൈബ്രെറിയനും മീഡിയ കോർഡിനേറ്ററുമായ കെ.കെ ശ്രീവത്സൻ നന്ദിയും പറഞ്ഞു. ഷിജിന കണ്ണൻ ദാസ് അവതാരകയായി.
കെ.ഇ.എ ഫഹാഹീൽ ഇഫ്താർ, വിഷു, ഈസ്റ്റർ, സംഗമം
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി ഇഫ്താർ, വിഷു, ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് അഷ്‌റഫ് കുച്ചാണം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ശ്രീ സത്താർ കുന്നിൽ ഉത്ഘാടനം നിർവഹിച്ചു, ഫഹാഹീൽ ഏരിയ അംഗങ്ങളായ ഇ.കെ. മുസ്തഫ റമദാൻ സന്ദേശവും സന്തോഷ് ജോസഫ് ഈസ്റ്റർ സന്ദേശവും ട്രഷറർ സുരേന്ദ്രൻ മുങ്ങത്ത് മതമൈത്രി സന്ദേശവും നടത്തി.
കേന്ദ്ര ആക്റ്റിങ് സെക്രട്ടറി ശ്രീനിവാസൻ, ജലീൽ ആരിക്കാടി, സത്താർ കൊളവയൽ, രക്ഷാധികാരി സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഫഹാഹീൽ ഏരിയ രക്ഷാധികാരി മുഹമ്മദാലി കടിഞ്ഞുമൂല എന്നിവർ സംസാരിച്ചു. കൺവീനർ സുബൈർ കാടങ്കോട് സ്വാഗതവും, ഏരിയ ജനറൽ സെക്രട്ടറി രത്നാകരൻ തലക്കാട്ട് നന്ദിയും പറഞ്ഞു. എ. സുനിൽ, യൂസഫ് ഓർച്ച, വി. മുരളി, ടി.വി. ചന്ദ്രൻ, സുരേന്ദ്ര മോഹൻ തുടങ്ങിയവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.