മനാമ: ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് 123 ബഹ്റൈൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശപ്രകാരമാണ് ഒഴിപ്പിക്കൽ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖാർത്തൂമിലെ ബഹ്റൈൻ എംബസി മറ്റ് സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് പൗരന്മാരെയും താമസക്കാരെയും പ്രശ്ന മേഖലകളിൽനിന്ന് സുരക്ഷിതമായി പോർട്ട് സുഡാനിലേക്ക് മാറ്റിയിരുന്നു. സുരക്ഷിതമായി പൗരൻമാരെ എത്തിക്കാൻ സഹകരിച്ചതിന് സൗദി അറേബ്യക്കും യു.എ.ഇക്കും മന്ത്രാലയം നന്ദി അറിയിച്ചു. സുഡാനിലെ എല്ലാ ബഹ്റൈൻ പൗരന്മാരോടും ഖാർത്തൂമിലെ ബഹ്റൈൻ എംബസിയുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.