ടൂറിസം വരുമാനത്തിൽ 161 ശതമാനം വളർച്ച

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി റിപ്പോർട്ടിലാണ് ഇക്കാര്യം

മനാമ: 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ടൂറിസം മേഖലയുടെ വരുമാനത്തിൽ 161 ശതമാനം വർധനയുണ്ടായതായി ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) റിപ്പോർട്ട്. ബി.സി.സി.ഐയുടെ കീഴിലെ സ്റ്റഡീസ് ആൻഡ് ഇനിഷ്യേറ്റീവ് സെന്‍ററാണ് 'പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ അവലോകനം 2022 ആദ്യ പാദം'എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഹോട്ടൽ, റസ്റ്റാറന്‍റ് മേഖലയും ഗതാഗത, കമ്യൂണിക്കേഷൻ മേഖലയും ധനകാര്യ കോർപറേഷനുകളുമാണ് രാജ്യത്ത് വളർച്ച കൈവരിക്കുന്ന മൂന്ന് പ്രധാന മേഖലകളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് ധനകാര്യവും ഇൻഷുറൻസുമാണ്. ക്രൂഡോയിലും പ്രകൃതിവാതകവും നിർമാണ മേഖലയുമാണ് തൊട്ടുപിന്നിലുള്ളത്.

ബഹ്റൈൻ സമ്പദ്വ്യവസ്ഥ കരകയറലിന്റെ പാതയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020നെ അപേക്ഷിച്ച് 2021ൽ ബഹ്‌റൈനും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവിനിമയത്തിൽ 11 ശതമാനം വർധനയുണ്ടായി.

ബഹ്‌റൈന്റെ മുൻനിര ഇറക്കുമതി പങ്കാളി എന്ന സ്ഥാനം ചൈന തിരിച്ചുപിടിച്ചു. 2021ലെ നാലാം പാദത്തിൽ ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ ആകെ മൂല്യം 543 മില്യൺ ഡോളറിലെത്തി. അതേസമയം, ബഹ്റൈന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി എന്ന സ്ഥാനം സൗദി അറേബ്യ നിലനിർത്തി. 602 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് സൗദിയിലേക്ക് നടന്നത്.

Tags:    
News Summary - 161 per cent growth in tourism revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.