മനാമ: ബഹ്റൈനിലെ വാഹന വിപണനരംഗത്ത് മികവാർന്ന രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ ചെറി ബഹ്റൈൻ റമദാൻ ഓഫറുകളുമായി ആഘോഷിക്കുന്നു. ഈ അവസരത്തിൽ സനദിലെ ചെറി ഷോറൂമിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് എക്സ് ക്ലൂസിവ് ഡീലുകളാണ്.
റമദിനിൽ വാഹനം സ്വന്തമാക്കുന്നവർക്ക് രണ്ടു വർഷത്തെ സർവിസ്, റസ്റ്റ് പ്രൂഫിങ്, വിന്റോ ട്വിന്റിങ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ എന്നിവ അനുവദിക്കുന്നു. കൂടാതെ, റമദാനിൽ മാത്രമായി സർവിസ് ചെയ്യുന്ന വാഹനങ്ങൾക്ക് പ്രത്യേക കിഴിവുകൾ നൽകുന്നു. 0-3 വയസ്സ് പ്രായമുള്ള വാഹനങ്ങൾക്ക് 15 ശതമാനവും 3-5 വർഷത്തെ പഴക്കമുള്ളതിന് 20 ശതമാനവും 5 മുകളുലുള്ളവക്ക് 25 ശതമാനവും കിഴിവാണ് ചെറി നൽകുന്നത്.
ബഹ്റൈനിൽ വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ചെറി ഡീലർ പ്രിൻസിപ്പൽ അബ്ദുല്ല ബുറാഷെഡ് പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് അനുയോജ്യമായ വിധത്തിൽ മുൻഗണന നൽകുന്നതിൽ ബഹ്റൈനിലെ പ്രമുഖ ഓട്ടോമോട്ടിവ് ബ്രാൻഡായ ചെറി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
റമദാൻ ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് മോട്ടോർസിറ്റി സനദിലെ ചെറി ഷോറൂം സന്ദർശിക്കുകയോ അല്ലെങ്കിൽ 17500900 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ https://cherybahrain.com/എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.