മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ‘ഓണമഹോത്സവം-2016’ എന്ന പേരില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പരിപാടികള്‍ 13ന് ഓണസദ്യയോടെ സമാപിക്കും.
കേരളത്തിന്‍െറ തനത് കലാ-കായിക മത്സരങ്ങള്‍ ആഘോഷത്തിന് പകിട്ടേകും.സെപ്റ്റംബര്‍ ഒന്നിന് അത്താഘോഷത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍ ആണ് അത്താഘോഷത്തിലെ മുഖ്യാതിഥി.
12 ന് ‘പൊന്നോണ സന്ധ്യ’ എന്ന പേരിലാണ് കലാ-സാംസ്കാരിക പരിപാടികള്‍ നടക്കുക. 13ന് 1000 പേര്‍ക്കുള്ള സദ്യയും ഒരുക്കും. 12, 13 തിയതികളിലെ ആഘോഷ പരിപാടികളില്‍ സിനിമാ താരം ഷീല മുഖ്യാതിഥിയായിരിക്കുമെന്ന് പ്രസിഡന്‍റ് കെ.പി.ജോസും ജന. സെക്രട്ടറി വിജു ജോസും പറഞ്ഞു.
സോവിച്ചന്‍ ചെന്നാട്ടുശ്ശേരി കണ്‍വീനറായുള്ള കമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വര്‍ഗീസ് ജോസഫാണ് ജോ. കണ്‍വീനര്‍. സാമ്പത്തിക ഏകോപനം അഗസ്റ്റ്യന്‍ പീറ്റര്‍ നിര്‍വഹിക്കും. വര്‍ഗീസ് കാരക്കല്‍, റോയ് സി.ആന്‍റണി, അരുള്‍ ദാസ് തോമസ്, റിച്ചാര്‍ഡ് ഇമാനുവല്‍, റോയ് ജോസഫ്, ലിയോ ജോസഫ്, ജോളി ജോസഫ്, റാഫേല്‍ അബ്രോസ്, തോമസ് പുത്തന്‍ വീടന്‍, തോമസ് കുളപ്പുരക്കല്‍ എന്നിവരാണ് വിവിധ സമിതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മത്സര വിജയികള്‍ക്ക് ഷീല സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -39073783, 39300835 എന്നീ നമ്പറുകളില്‍ വിളിക്കാം.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് കെ.പി.ജോസ്, ലിയോ ജോസഫ്, വര്‍ഗീസ് ജോസഫ്, വര്‍ഗീസ് കാരക്കല്‍, വാസിഖ് അബ്ദുല്ല, സാമിയ, വിനീഷ് കുമാര്‍ (യു.എ.ഇ. എക്സ്ചേഞ്ച്) എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.