ഇന്ത്യന്‍ സ്കൂളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ആദരം

മനാമ: ഇന്ത്യന്‍ സ്കൂള്‍ അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 
2015-16 അക്കാദമിക വര്‍ഷത്തെ ഉന്നത വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കൈമാറി. ഒമ്പത്, പത്ത്, പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളില്‍ നിന്ന് മികച്ച വിജയം നേടിയവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. 
ഈ വര്‍ഷം വിവിധ പൊതുപരീക്ഷകളില്‍ സ്കൂളിന് തിളക്കമാര്‍ന്ന വിജയം നേടാനായതായി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. 
ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ മുഖ്യാതിഥിയായിരുന്നു. യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈന്‍ പ്രസിഡന്‍റിന്‍െറ ഉപദേശകന്‍ പ്രൊഫ. കരുമാഞ്ചി വിജയ്കമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. 
എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ്, സ്കൂള്‍ ഭരണസമിതി സെക്രട്ടറി ഷെമിലി പി.ജോണ്‍, ഭരണസമിതി അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 
സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി സ്വാഗതം പറഞ്ഞു.
പൊതുപരീക്ഷകളില്‍ ബഹ്റൈനില്‍ തന്നെ മികച്ച വിജയം കൊയ്ത ഭൂരിപക്ഷം കുട്ടികളും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണസമിതി അംഗം ഖുര്‍ഷിദ് ആലം നന്ദി രേഖപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.