മനാമ: സിറിയയില്‍ കൊല്ലപ്പെട്ട ഐ.എസ്. തീവ്രവാദികളില്‍ ബഹ്റൈന്‍ പൗരനും ഉള്‍പ്പെട്ടതായി സംശയം. തീവ്രവാദികളില്‍ നിന്ന് കിട്ടിയ പാസ്പോര്‍ട്ടില്‍ ബഹ്റൈന്‍ പൗരന്‍െറ പാസ്പോര്‍ട്ടുമുണ്ട്.
ഇതാണ് സംശയകാരണമെന്ന് ‘റഷ്യ ടുഡെ’ റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍െറ നേതൃത്വത്തില്‍ ശദ്ദാദിയെന്ന സിറിയന്‍ നഗരം ഐ.എസില്‍ നിന്നുമോചിപ്പിച്ചതിനുപിന്നാലെയാണ് പാസ്പോര്‍ട്ട് കണ്ടെടുത്തത്. ഐ.എസില്‍ ചേരാനായി പലരും തുര്‍ക്കി വഴിയാണ് സിറിയയിലത്തെുന്നതെന്നും തീവ്രവാദികള്‍ എണ്ണ ബാരലിന് 20 ഡോളറിലും കുറച്ച് വില്‍ക്കുന്നതിന് തെളിവുലഭിച്ചെന്നും ഒരു ഡോക്യുമെന്‍ററി നിര്‍മാതാവ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ഐ.എസില്‍ ചേരാന്‍ എത്തുന്നുണ്ട്. പിടികൂടിയ പാസ്പോര്‍ട്ടിലെല്ലാം തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നുള്ള സ്റ്റാമ്പുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2012 മുതല്‍ സിറിയയില്‍ ചുരുങ്ങിയത് നാലു ബഹ്റൈനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ബുസൈതീനില്‍ നിന്നുള്ള അലി യൂസഫ് അല്‍ ബിനാലി (19), ഇബ്രാഹിം മുഹ്യുദ്ദീന്‍ ഖാന്‍ (20), അബ്ദുല്‍ റഹ്മാന്‍ ഹസന്‍ അല്‍ ഹമദ്, അറാദില്‍ നിന്നുള്ള അബ്ദുല്‍ അസീസ് അല്‍ ഒത്മന്‍ (17) എന്നിവരാണിത്. ഐ.എസില്‍ 100ഓളം ബഹ്റൈനികള്‍ ചേര്‍ന്നതായി കരുതുന്നുവെന്ന് നേരത്തെ ‘അല്‍ അറേബ്യ’യുമായി സംസാരിക്കവെ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.