പക്ഷിപ്പനി: കുവൈത്തില്‍ നിന്നുള്ള പക്ഷി ഇറക്കുമതിക്ക് താല്‍ക്കാലിക നിരോധനം

മനാമ: പക്ഷിപ്പനി (എച്ച് 5, എന്‍ 1) കണ്ടത്തെിയതിനാല്‍ കുവൈത്തില്‍ നിന്നുള്ള എല്ലാ പക്ഷി ഇറക്കുമതിയും ബഹ്റൈന്‍ താല്‍ക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിലെ കാര്‍ഷിക, സമുദ്രവിഭവ വിഭാഗമാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഇക്കാര്യം തീരുമാനിച്ചത്. 
ഇതിന്‍െറ ഭാഗമായി എല്ലാ എന്‍ട്രി പോയന്‍റുകളിലും പരിശോധന കര്‍ശനമാക്കും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കും. എല്ലാ ഫാമുകളിലും പരിശോധന നടത്താനായി പ്രത്യേക വെറ്ററിനറി സംഘത്തെ നിയോഗിക്കാന്‍ അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ ഈസ ആല്‍ ഖലീഫ നിര്‍ദേശം നല്‍കി. 
ഇതുവഴി ഏതെങ്കിലും തരത്തിലുള്ള രോഗബാധ സാധ്യത തടയാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ബഹ്റൈനില്‍ ഇതുവരെ എച്ച് 5, എന്‍ 1 ബാധയില്ളെന്ന് അദ്ദേഹംപറഞ്ഞു. 
ഏതെങ്കിലും സംശയകരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഈ മേഖലയിലുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിക്കകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT