മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ വാഹനപരിശോധന കേന്ദ്രങ്ങൾ വഴി കഴിഞ്ഞവർഷം 2.8 ലക്ഷം ഇടപാടുകൾ നടന്നതായി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. വിവിധ ഭാഗങ്ങളിലായി ഏഴു വാഹന പരിശോധന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ താമസസ്ഥലത്തിനടുത്തുള്ള പരിശോധനകേന്ദ്രങ്ങളിൽ വർഷാന്ത സാങ്കേതിക പരിശോധന നടത്തുന്നതിന് ഇത് അവസരമൊരുക്കുകയും അതുവഴി ഇടപാടുകൾ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ- ട്രാഫിക് ആപ്ലിക്കേഷൻ വഴി ഇടപാടുകൾ സുതാര്യമാക്കാനും വേഗത്തിലാക്കാനും സാധിച്ചതായും അ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.